ഓണററി ശ്രീലങ്കന്‍ കോണ്‍സലും പ്രവാസി മലയാളികള്‍ക്ക് സുപരിചിതനുമായ ജോമോന്‍ ജോസഫ് എടത്തല അന്തരിച്ചു

കൊച്ചി: കേരളത്തിലെ ഓണററി ശ്രീലങ്കന്‍ കോണ്‍സലും വ്യവസായിയും അയര്‍ലണ്ട് മലയാളികള്‍ക്ക് സുപരിചിതനുമായ ജോമോന്‍ ജോസഫ് എടത്തല അന്തരിച്ചു. 43 വയസായിരുന്നു. രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചേരാനെല്ലൂര്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.

2013 ലാണ് കേരളത്തിന്റെ ചുമതലയുള്ള ശ്രീലങ്കന്‍ സ്ഥാനപതിയായി ചുമതലയേറ്റത്. യുണൈറ്റഡ് നേഷന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിങ് ആന്‍ഡ് റിസേര്‍ച്ചില്‍നിന്നും കോണ്‍ഫ്ളിക്റ്റോളജിയില്‍ ബിരുദാനന്തര ബിരുദം. സി എസ് ആര്‍ബിസിനസ് റേസിസം, ശ്രീലങ്കാസ് പോസ്റ്റ് കോണ്‍ഫ്ളിക്റ്റ് – എല്‍ ടി ടി ഇ എന്നീ രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പല പ്രാവശ്യം അയര്‍ലണ്ട് സന്ദര്‍ശനം നടത്തിയിട്ടുള്ള അദ്ദേഹം പ്രവാസി മലയാളികള്‍ക്കും സുപരിചിതനായിരുന്നു. അയര്‍ലണ്ടില്‍ ഇമിഗ്രെഷന്‍ ഇന്‍വെസ്റ്റ്മെന്റ് പ്രോഗ്രാം വഴി സംരംഭം ആരംഭിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസവും അദ്ദേഹം അയര്‍ലണ്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

നയതന്ത്രചുമതലയുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ജോമോന്‍. ഹോട്ടല്‍ ബിസിനസ്സും ക്വാറി ബിസിനസ്സും സ്വന്തമായിട്ടുണ്ട്. കൂടാതെ പൊതുമരാമത്തിന്റെ എ ക്ലാസ് കോണ്‍ട്രാക്ടര്‍ കൂടിയാണ്. അങ്കമാലിയിലെ ഗ്രാന്‍ഡ് ഹോട്ടലിന്റെയും വിജയ് മെറ്റല്‍സിന്റെയും ഉടമയാണ്.

മലയാറ്റൂര്‍നീലീശ്വരം ഗ്രാമപ്പഞ്ചായത്തില്‍ പ്രളയദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കായി 25 ലക്ഷം രൂപ കഴിഞ്ഞ മാസം നല്‍കിയിരുന്നു. മൂന്ന് ചുവരുകള്‍, അഫ്ഗാന്സ്താന്‍ ഒരു അപകടകരമായ യാത്ര എന്നീ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ഭാര്യ മഞ്ജു, മക്കള്‍ ജോസഫ് ജോമോന്‍,റിയ ജോമോന്‍ സംസ്‌ക്കാരം ശനിയാഴ്ച നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

 

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: