അയര്‍ലണ്ടിന്റെ ക്രിക്കറ്റ് സൂപ്പര്‍ താരം നെയില്‍ ഒബ്രിയെന്‍ വിരമിച്ചു

അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീമിലെ സൂപ്പര്‍താരങ്ങളിലൊരാളായ നെയില്‍ ഒബ്രിയെന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അയര്‍ലന്‍ഡിന്റെ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് മത്സരം കളിച്ച ടീമംഗമാണ് വിക്കറ്റ് കീപ്പറായ നെയില്‍.

2002 രണ്ട് മുതല്‍ പ്രദേശിക മത്സരങ്ങളില്‍ കളിക്കാന്‍ തുടങ്ങിയ നെയിലിന്റെ അന്തരാഷ്ട്ര അരങ്ങേറ്റം 2006-ല്‍ സ്‌കോട്‌ലന്‍ഡിനെതിരെയായിരുന്നു. 2007-ല്‍ അയര്‍ലന്‍ഡ് ആദ്യമായി ലോകകപ്പില്‍ കളിച്ചപ്പോള്‍ നെയില്‍ ടീമിലുണ്ടായിരുന്നു. അക്കുറി പാകിസ്ഥാനെ തോല്‍പ്പിച്ച് അയര്‍ലന്‍ഡ് ആദ്യ ലോകകപ്പ് വിജയം നേടുമ്പോള്‍ കളിയിലെ താരം 72 റണ്‍സടിച്ച നെയിലായിരുന്നു. തുടര്‍ന്ന് നടന്ന രണ്ട് ലോകകപ്പുകളിലും അയര്‍ലന്‍ഡിനായി മികച്ച പ്രകടനം നെയില്‍ നടത്തി.

100-ലേറെ ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള നെയില്‍ അയര്‍ലന്‍ഡിന്റെ എക്കാലത്തേയും മികച്ച വിക്കറ്റ് കീപ്പറാണ്. ടീമിന്റെ ഏറ്റവും മികച്ച അഞ്ചാമത്തെ റണ്‍വേട്ടക്കാരനും നെയില്‍ തന്നെ. നെയിലിന്റെ സഹോദരന്‍ കെവിന്‍ ഒബ്രിയെനും അയര്‍ലന്‍ഡ് ദേശീയ താരമാണ്.

 

എ എം

Share this news

Leave a Reply

%d bloggers like this: