മാലിന്യ നിര്‍മ്മാര്‍ജ്ജനം: ചീത്തപ്പേര് മാറാതെ തലസ്ഥാന നഗരം.

ഡബ്ലിന്‍: രാജ്യത്തെ മാലിന്യ നിക്ഷേപം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഡബ്ലിന്‍ മേഖലയിലെന്ന് സര്‍വ്വേകള്‍. അയര്‍ലണ്ടിലെ പ്രധാന നഗരങ്ങളും ചെറു പട്ടണങ്ങളും മാലിന്യ മുക്തമാകുമ്പോള്‍ ഈ പട്ടികയില്‍ നിന്നും പിന്നാക്കം പോവുകയാണ് ഡബ്ലിന്‍. ഐറിഷ് ബിസിനസ്സ് എഗൈന്‍സ്റ്റ് ലിറ്റര്‍ സമ്മര്‍ സര്‍വേയിലാണ് തലസ്ഥാന നഗരിയിലെ മാലിന്യ നിക്ഷേപം വര്‍ധിക്കുന്നതായി കണ്ടെത്തിയത്.

ഈ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ 40 നഗരപ്പട്ടികയില്‍ കോര്‍ക്കിലെ ഫെര്‍മോയ് വൃത്തിയുള്ള പട്ടണമായി തെരഞ്ഞെടുക്കപ്പെട്ടു. ഡബ്ലിനും ഗാല്‍വേയും ഈ പട്ടികയില്‍ അവസാന സ്ഥാനങ്ങളിലെത്തുകയായിരുന്നു. ഡബ്ലിനില്‍ നോര്‍ത്ത് ഇന്നര്‍ സിറ്റിയിലാണ് മാലിന്യ നിക്ഷേപം കുമിഞ്ഞുകൂടുന്നത്. എന്നാല്‍ മൊത്തം നഗര പട്ടണങ്ങളില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ സജ്ജീവമാകുമ്പോള്‍ മറ്റിടങ്ങളില്‍ വന്‍തോതില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെടുകയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: