കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശം

ഡബ്ലിന്‍: ആരോഗ്യ പ്രവര്‍ത്തകര്‍ അവര്‍ ജോലി ചെയ്യുന്ന മേഖലകളുടെ പ്രാധാന്യം മനസിലാക്കി വാക്‌സിനേഷന്‍ എടുക്കണമെന്ന് നിര്‍ദ്ദേശം. പ്രത്യേകിച്ച് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സമയങ്ങളില്‍ ഇവര്‍ സ്വന്തം സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. റോയല്‍ കോളേജ്-ഒക്കുപ്പേഷണല്‍ മെഡിസിന്‍, പാരത്തോളജി ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് മെഡിസിന്‍ വിദഗ്ദരുടേതാണ് ഈ മുന്നറിയിപ്പ്.

മുന്നറിയിപ്പ് അനുസരിച്ച് എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റുകള്‍, ക്യാന്‍സര്‍ വാര്‍ഡ്, ഇന്റെന്‍സീവ് കെയര്‍ യൂണിറ്റ് തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്ളവര്‍ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ കുത്തിവെയ്പ്പ് നിര്‍ബന്ധമാക്കണമെന്നാണ് നിര്‍ദ്ദേശം. വിന്റര്‍ സീസണ്‍ കടന്നുവരുന്നതോടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാഹചര്യം മുന്‍നിര്‍ത്തിയാണ് ആരോഗ്യ വിദഗ്ദ്ധര്‍ ഇത്തരമൊരു അറിയിപ്പ് നല്‍കിയിരിക്കുന്നത്.

അമേരിക്കന്‍ ഐക്യ നാടുകളില്‍ ഏകദേശം 90 ശതമാനത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള അറിയിപ്പ് കണക്കിലെടുത്ത് കുത്തിവെയ്പ്പിന് വിധേയരാകുമ്പോള്‍ യൂറോപ്പിലും മറ്റു വന്‍ കരകളിലും വെറും 40 ശതമാനം ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രമാണ് നിര്‍ദ്ദേശം പാലിക്കാറുള്ളതെന്ന് റോയല്‍ കോളേജ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: