യൂണിയന്‍ അംഗത്വം തങ്ങള്‍ക്ക് ഏറെ ഗുണകരമാണെന്ന് അയര്‍ലണ്ടുകാര്‍

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന്‍ അംഗത്വം എല്ലാ അര്‍ത്ഥത്തിലും തങ്ങള്‍ക്ക് പ്രീയപ്പെട്ടതാണെന്ന് 85 ശതമാനം അയര്‍ലണ്ടുകാരും ഒരേ സ്വരത്തില്‍ പറയുന്നു. 28 അംഗരാജ്യങ്ങള്‍ക്കിടയില്‍ യൂണിയനെ പിന്തുണക്കുന്നവര്‍ ഏറ്റവും കൂടുതല്‍ അയര്‍ലണ്ടിലാണെന്ന് ഈ മേഖലയില്‍ പഠനം നടത്തിയ യൂറോ ബാരോമീറ്റര്‍ സര്‍വേ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 8 മുതല്‍ 26 വരെ നടത്തിയ 16 വയസ്സിന് മുകളിലുള്ളവരുടെ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.

27, 474 യൂറോപ്പുകാര്‍ക്കിടയില്‍ നടത്തിയ നേരിട്ടുള്ള അഭിമുഖമാണ് സര്‍വേക്ക് ആധാരം. ഐറിഷുകാര്‍ യൂണിയന്‍ അംഗത്വത്തെ വലിയൊരളവില്‍ അനുകൂലിക്കുന്നവരാണ്. എന്നാല്‍ ബ്രെക്‌സിറ്റ് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ തങ്ങള്‍ ഏറെ ഉത്കണ്ഠയോടെയാണ് കാണുന്നതെന്ന് ഐറിഷുകാര്‍ പറയുന്നു.

ബ്രിട്ടീഷ്-അയര്‍ലണ്ട് അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്ളവരാണ് ബ്രെക്‌സിറ്റിനെ ഏറ്റവുമധികം ഭയക്കുന്നത്. അയര്‍ലന്‍ഡ് യൂണിയനില്‍ നിന്നും വിട്ടുപോവുമെന്ന പല വ്യാജ പ്രചാരണങ്ങള്‍ സജീവമായിരുന്നു. എന്നാല്‍ അത്തരമൊരു ചിന്ത അയര്‍ലണ്ടുകാര്‍ക്കിടയില്‍ ഇല്ലെന്ന് തന്നെയാണ് സര്‍വേഫലം നല്‍കുന്ന സൂചന.

എ എം

Share this news

Leave a Reply

%d bloggers like this: