ഐറിഷ് അതിര്‍ത്തി സംബന്ധിച്ച് തീരുമാനമായില്ല; ബ്രെക്‌സിറ്റിനുശേഷം പൂര്‍ണ്ണമാറ്റത്തിനുള്ള സമയം നീട്ടാമെന്ന് യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്: ബ്രിട്ടന്‍ ആഗ്രഹിക്കുന്നെങ്കില്‍ ബ്രക്‌സിറ്റ് ആരംഭിച്ച ശേഷവും ഇയുവില്‍ നിന്നുള്ള സമ്പൂര്‍ണ്ണ പിന്‍മാറ്റത്തിനായി എടുക്കുന്ന കാലാവധി വര്‍ദ്ധിപ്പിച്ച് നല്‍കാന്‍ തയ്യാറാണെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. ബ്രെക്‌സിറ്റിനുശേഷം സമ്പൂര്‍ണ്ണമായി യൂറോപ്പ്യന്‍ യൂണിയനില്‍നിന്ന് വിട്ടുമാറുന്നതിനായി 21 മാസത്തെ സമയം വേണമെന്നാണ് ബ്രിട്ടന്‍ ആവശ്യപ്പെട്ടിരുന്നത്. ഈ കാലാവധി വേണമെങ്കില്‍ നീട്ടിത്തരാന്‍ തയ്യാറാണെന്നാണ് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കിയത്.

ആവശ്യമെങ്കില്‍ അങ്ങനെയൊരു വര്‍ദ്ധിപ്പിക്കല്‍ വേണ്ടിവരുമെന്ന് തെരേസ മെയും അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതുവരെയും ബ്രെക്‌സിറ്റ് കരാറുപോലും തയ്യാറാകാത്ത സാഹചര്യത്തില്‍, ഇത്തരമൊരു നീക്കത്തിന്റെ ആവശ്യമില്ലെന്ന് ബ്രെക്‌സിറ്റ് അനുകൂലികളും മുന്നറിയിപ്പ് നല്‍കുന്നു.

ഐറിഷ് അതിര്‍ത്തി സംബന്ധിച്ച പ്രശ്‌നമാണ് ഇപ്പോഴും പ്രധാന പ്രതിസന്ധിയായി തുടരുന്നത്. പിന്മാറ്റ കാലാവധി വര്‍ധിപ്പിക്കാനായാല്‍ ഇതിനൊരു പരിഹാരം ഉണ്ടാക്കുവാന്‍ കഴിയും എന്നാണ് തെരേസയുടെ കണക്കുകൂട്ടല്‍. അതേസമയം ബ്രിട്ടന്റെ ആവശ്യപ്രകാരം പിന്മാറ്റ കാലാവധി വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ അതിനുവരുന്ന സാമ്പത്തിക ചിലവും ബ്രിട്ടന്‍ വഹിക്കേണ്ടതായി വരും.

നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെയും അയര്‍ലന്‍ഡ് റിപ്പബ്ലിക്കിന്റെയും അതിര്‍ത്തികളിലെ കസ്റ്റംസ് തീരുവ സംബന്ധിച്ച വിഷയം ഇപ്പോഴും തീരുമാനമാകാതെ കിടക്കുന്നുവെന്നാണ് ബ്രസ്സലിലെ സമ്മേളനത്തിനുശേഷം ഇയു പ്രസിഡണ്ട് ഡൊണാള്‍ഡ് ടസ്‌ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ഈവിധം പോയാല്‍ ബ്രെക്‌സിറ്റ് കരാര്‍ ഒപ്പുവെക്കല്‍ ഇനിയും നീളുമെന്നും ഇത് സൂചിപ്പിക്കുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: