ബ്രിസ്ബനില്‍ വയലാര്‍ വസന്തം വയലാര്‍ ശരത്ച്ചന്ദ്രവര്‍മ്മ മുഖ്യ അതിഥി

ബ്രിസ്‌ബെന്‍ : വയലാര്‍ സ്മരണകളുണര്‍ത്തി വയലാര്‍ രാമവര്‍മ്മയുടെ മകനും പ്രശസ്ത ഗാനരചയിതാവും കവിയുമായ വയലാര്‍ ശരത്ച്ചന്ദ്രവര്‍മ്മയുടെ ഓസ്‌ട്രേലിയന്‍ യാത്രക്ക് നവംമ്പര്‍ ആദ്യവാരം തുടക്കമാവും.ബ്രിസ്‌ബെനിലെ പുലരി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നവംമ്പര്‍ 3 ന് നടക്കുന്ന ‘വയലാര്‍ വസന്തം ‘ സാംസ്‌കാരിക സംഗമത്തില്‍ വയലാര്‍ ഗാനങ്ങളോടൊപ്പം വയലാര്‍ ഓര്‍മ്മകളും പങ്കുവെക്കപ്പെടും.സംഗമത്തില്‍ വയലാര്‍ ദര്‍ശനങ്ങളും കാഴ്ച്ചപ്പാടുകളും ചര്‍ച്ചചെയ്യും .

ബ്രിസ്‌ബെനു പുറമെ സിഡ്‌നി, അഡ്‌ലൈഡ്, കാന്‍ബറ, പെര്‍ത്ത് എന്നിവിടങ്ങളിലെ സാഹിത്യ സാംസ്‌കാരിക പരിപാടികളിലും വയലാര്‍ ശരത് ച്ചന്ദ്രവര്‍മ്മ പങ്കെടുക്കും .

 

 

വാര്‍ത്ത:സന്തോഷ് ജോസഫ്

Share this news

Leave a Reply

%d bloggers like this: