ഡബ്ലിന്‍-സൗദി സര്‍വ്വകലാശാലകള്‍ ബന്ധം മെച്ചപ്പെടുത്തുന്നു.

ഡബ്ലിന്‍: പഠന മേഖലകളില്‍ സൗദി സര്‍വകലാശാലകളുടെ ബന്ധം സ്ഥാപിക്കാന്‍ തയ്യാറെടുക്കുകയാണ് ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി. 2012 മുതല്‍ അക്കാദമിക് വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും സഹകരിക്കാന്‍ തീരുമാനം എടുത്തെങ്കിലും അത് ഫലപ്രദമായിരുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ വനിതാ യുണിവേഴ്‌സിറ്റിയായ പ്രിന്‍സസ് നൗറ ബിന്റ് അബ്ദുള്‍ റഹ്മാന്‍ സര്‍വ്വകലാശാലയുമായാണ് ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി ബന്ധം പുതുക്കുന്നത്. ശാസ്ത്രം, ബിസിനസ്സ്, മാനവിക വിഷയങ്ങളിലായിരിക്കും ഇരു സര്‍വകലാശാലകളും സംയുക്തമായി കോഴ്സുകള്‍ ആരംഭിക്കുന്നത്.

പി.എന്‍.യു-വില്‍ ഡബ്ലിന്‍ സര്‍വകലാശാലയുടെ കോഴ്സുകള്‍ ലഭ്യമാകും. അതുപോലെ തിരിച്ച് ഡബ്ലിന്‍ യൂണിവേഴ്‌സിറ്റിയില്‍ സൗദി കോഴ്സുകളും നടത്തും. ഇരു യുണിവേഴ്‌സിറ്റികളും മുന്‍വര്‍ഷങ്ങളില്‍ ഉണ്ടാക്കിയിരുന്ന കരാര്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. നിലവില്‍ 2 സര്‍വകലാശാലകളും ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചുകഴിഞ്ഞു. ഈ സ്ഥാപനങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

എ എം

Share this news

Leave a Reply

%d bloggers like this: