ടോയിലറ്റ് സമ്മേളനത്തില്‍ മനുഷ്യ വിസര്‍ജ്യവുമായി ബില്‍ഗേറ്റ്സ് സ്റ്റേജില്‍ നില്‍ക്കുന്ന ഫോട്ടോ വൈറല്‍ ആവുന്നു

ബീജിങ്: സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കോടീശ്വരന്മാരില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് മുന്‍പന്തിയില്‍ ഉണ്ട്. ബില്‍ഗേറ്റ്സും ഭാര്യ മെലിന്റ്റയും വികസ്വര രാജ്യങ്ങളില്‍ അടിസ്ഥാന വികസന സൗകര്യം ഒരുക്കുന്നതില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആയിരുന്നു. കഴിഞ്ഞ ദിവസം ബീജിങ്ങില്‍ വെച്ച് നടന്ന ടോയിലറ്റ് എക്‌സ്‌പോയില്‍ കപ്പില്‍ മനുഷ്യ വിസര്‍ജ്യവുമായി സ്റ്റേജില്‍ എത്തിയ ബില്‍ഗേറ്റ്സ് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. സ്റ്റേജില്‍ അദ്ദേഹത്തോടൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ പരിപാടിക്കെത്തിയ പ്രതിനിധികള്‍ മത്സരിക്കുന്ന കാഴ്ചയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.

വികസ്വര രാജ്യങ്ങളില്‍ ശുചിത്വ ബോധവത്കരണം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ടോയിലറ്റ് എക്‌സ്‌പോ സംഘടിപ്പിക്കപ്പെട്ടത്. പരിപാടിയുടെ പ്രധാന സ്‌പോണ്‍സര്‍ ബില്‍ഗേറ്റ്സ് മെലിന്റ ഫൗണ്ടേഷനാണ്. ടോയിലറ്റ് എന്ന സ്വപ്നം സാക്ഷാത്കരിക്കാത്ത വികസ്വര രാജ്യങ്ങള്‍ ലോകത്ത് ഉണ്ടെന്ന് പറഞ്ഞ ബില്‍ഗേറ്റ്സ് ഇതിന് വേണ്ടിയുള്ള പദ്ധതികള്‍ ഉടന്‍ ആവിഷ്‌കരിക്കുമെന്നും അറിയിച്ചു.

എ എം

Share this news

Leave a Reply

%d bloggers like this: