പ്രമേഹ മരുന്നുകള്‍ക്ക് അല്ഷിമേഴ്‌സിനെ പ്രതിരോധിക്കാന്‍ ആവും. അപൂര്‍വ കണ്ടെത്തലുമായി ഗവേഷകര്‍

ന്യൂയോര്‍ക്ക്: അല്‍ഷിമേഴ്സ് രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഗവേഷണഫലം പുറത്ത്. പ്രമേഹ മരുന്നുകള്‍ ഉപയോഗിച്ച് വരുന്ന അല്‍ഷിമേഴ്സ് രോഗികളില്‍ രോഗം കുറഞ്ഞുവരുന്നതായി കണ്ടെത്തല്‍. ന്യൂയോര്‍ക്കിലെ മൗണ്ട് സീനായ് ആശുപത്രി ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. പ്രമേഹം ഇല്ലാത്ത അല്‍ഷിമേഴ്സ് രോഗികളെയും പ്രമേഹബാധിതരായ അല്‍ഷിമേഴ്സ് രോഗികളെയും മുന്‍നിര്‍ത്തി നടത്തിയ പഠനം അല്‍ഷിമേഴ്സ് ചികിത്സ രംഗത്ത് നാഴികക്കല്ലായി മാറിയേക്കും.

പ്രമേഹ മരുന്നുകള്‍ തുടര്‍ച്ചയായി കഴിച്ചുവരുന്ന അല്‍ഷിമേഴ്സ് രോഗികളില്‍ തലച്ചോറിലെ ലെയ്സണ്‍ മേഖലയുടെ വിടവ് കുറഞ്ഞ് വരുന്നതായി കണ്ടെത്തി. പ്രമേഹ രോഗ മരുന്നുകള്‍ക്ക് മറവി രോഗത്തെ ഫലപ്രദമായി തടയാന്‍ കഴിയുമെന്ന നിഗമനത്തിലാണ് ഗവേഷക സംഘം. മറവി രോഗത്തെ നിയന്ത്രിക്കാനുള്ള ഔഷധങ്ങള്‍ പരിമിതമാണ്. പുതിയ കണ്ടെത്തലിലൂടെ അല്‍ഷിമേഴ്‌സിനെ ഫലപ്രദമായി തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷ.

എ എം

Share this news

Leave a Reply

%d bloggers like this: