തീര സ്വന്ദര്യവത്കരണത്തിന് ഉപയോഗിച്ച പ്ലാസ്റ്റിക് നാരുകള്‍ കടലില്‍ ഒഴുകി നടക്കുന്നു. ശുചീകരണവേളയില്‍ കണ്ടെത്തിയത് 70 കിലോ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍.

ഡബ്ലിന്‍: ഡണ്‍ലോഗേയര്‍ ബാത്തിങ് പോയിന്റ് നിര്‍മ്മാണത്തിന് ഉപയോഗിച്ച നിര്‍മ്മാണ വസ്തുക്കളില്‍ പ്ലാസ്റ്റിക് നാരുകളും. പ്ലാസ്റ്റിക് നാരുകള്‍ ബാത്തിങ് പോയിന്റില്‍ കൂട്ടമായി കണ്ടെത്തിയതോടെ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചു. ഡണ്‍ലോഗേയര്‍ ബീച്ചില്‍ ബാത്ത് പ്രോജക്റ്റ് ഏറ്റെടുത്ത നിര്‍മ്മാണ കമ്പനിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.

പരിസ്ഥിതി നിയമം തെറ്റിച്ച് നിര്‍മ്മാണത്തിന് അനാവശ്യമായി പ്ലാസ്റ്റിക് ഉപയോഗിച്ച സംഭവത്തില്‍ പരിസ്ഥിതി വകുപ്പ് കൗണ്‍സിലിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുമാകയാണ്. വന്‍തോതില്‍ പ്ലാസ്റ്റിക് നാരുകളാണ് ഈ ഡബ്ലിന്‍ ബീച്ചുകളില്‍ കണ്ടെത്തിയത്. കടല്‍ ജീവികള്‍ക്ക് വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കമ്പനിക്കെതിരെ പരിസ്ഥിതി വകുപ്പ് പിഴ ചുമത്തിയേക്കും.

ഇവിടെ നിന്നും 70 കിലോ വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്തി. സംഭവത്തെ തടുര്‍ന്ന് നിര്‍മ്മാണം നടന്ന രാജ്യത്തെ ബാറ്റിങ് പോയിന്റുകള്‍ എല്ലാം പരിശോധനാ വിധേയമാക്കും.

എ എം

Share this news

Leave a Reply

%d bloggers like this: