ക്രിസ്മസ് ന്യൂഇയര്‍ സീസണില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അവധിയില്‍ പ്രവേശിക്കരുതെന്ന് മന്ത്രി ലിയോ വരേദ്കര്‍: പ്രസ്താവന വന്‍ വിവാദത്തില്‍

ഡബ്ലിന്: വരും ദിവസങ്ങളില്‍ നേഴ്‌സിങ് മിഡ്വൈഫ് സമരങ്ങള്‍ ശക്തമാകാനിരിക്കെ പ്രധാനമന്ത്രി ലിയോ വരേദ്കറിന്റെ പ്രസ്താവന വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ക്രിസ്മസ്, ന്യൂഇയര്‍ സീസണില്‍ ജീവനക്കാര്‍ അവധിയില്‍ പ്രവേശിക്കരുതെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ഡോക്ടര്‍മാര്‍ മുതല്‍ താത്കാലിക ജീവനക്കാര്‍ വരെ സീസണില്‍ അവധി എടുക്കരുതെന്നും മന്ത്രി പ്രസ്താവന ഇറക്കി.

എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലീവ് അനുവദിക്കരുതെന്ന് ആരോഗ്യ വകുപ്പിനോട് മന്ത്രി രഹസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ്. ശൈത്യകാലം വന്നെത്തുന്നതോടെ അയര്‍ലണ്ടിലെ ആരോഗ്യരംഗം രൂക്ഷമായ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കും. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്ത പ്രശ്‌നം ഇതുവരെ പരിഹരിക്കപ്പെട്ടില്ല.

സീസണ്‍ മുന്നില്‍കണ്ട് പ്രധാനമന്ത്രി എന്തുകൊണ്ട് ആരോഗ്യ മന്ത്രിക്ക് മുന്‍കരുതലുകളെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയില്ല എന്ന് വരേദ്കറിനെതിരെ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. രാജ്യത്ത് കണ്‍സല്‍ട്ടന്റ് ഡോക്ടര്‍മാരുടെ എണ്ണത്തിലും വന്‍ കുറവാണ് നേരിടുന്നത്. ആശുപത്രിയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ജീവനക്കാരെ ചൂഷണം ചെയ്യുന്ന നടപടി മന്ത്രി ലിയോ വരേദ്കറിനെ പുതിയ വിവാദത്തിലേക്ക് കൊണ്ടെത്തിക്കുകയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: