ചരിത്രം സൃഷ്ടിച്ച് മുസ്ലിം വനിതകള്‍ അമേരിക്കന്‍ പ്രതിനിധി സഭയിലേക്ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രതിനിധി സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 2 മുസ്ലിം വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടു. പലസ്തീന്‍ വംശജയായ റാഷിദ തായിബും സോമാലിയന്‍ വംശജയായ ഇഹാന്‍ ഒമര്‍റുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഒബാമ ഭരണകൂടം ആരംഭിച്ച മിനിമം വേതനം, മെഡികെയര്‍ തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ റദ്ദാക്കിയ ട്രെമ്പിന്റെ നടപടിക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച പ്രമുഖരില്‍ ചിലരാണ് തായിബയും, ഒമറും.

സോമാലിയന്‍ ആഭ്യന്തര യുദ്ധകാലത്ത് അമേരിക്കയിലേക്ക് കുടിയേറിയതാണ് ഒമറിന്റെ കുടുംബം. പാലസ്തീന്‍ വംശജരുടെ മകളാണ് റാഷിദ. 2 മുസ്ലിം വനിതകള്‍ ഒന്നിച്ച് പ്രതിനിധി സഭയിലെത്തുന്ന യു.എസ്സിലെ ആദ്യ സംഭവംകൂടിയാണിത്. മുസ്ലിം കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച ട്രെമ്പ് ഭരണകൂടത്തിനെതിരെയും ഇരുവരും രംഗത്തെത്തിയിരുന്നു. ഇവരുടെ തെരെഞ്ഞെടുപ്പ് വിജയം ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. അമേരിക്കന്‍ മാധ്യമങ്ങളും ഇത് ആഘോഷമാക്കിയിരിക്കുകയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: