കാലിഫോര്‍ണിയ മ്യൂസിക് ബാറില്‍ 12 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്; വീഡിയോ പുറത്ത്

യുഎസിലെ കാലിഫോര്‍ണിയില്‍ മ്യൂസിക് ബാറിലുണ്ടായ വെടിവയ്പിന്റെ വീഡിയോ പുറത്ത്. കാലിഫോര്‍ണിയയിലെ തൗസന്റ് ഓക്‌സിലാണ് 12 പേര്‍ കൊല്ലപ്പെട്ട സംഭവം നടന്നത്.ബുധനാഴ്ച യുഎസ് പ്രാദേശിക സമയം രാത്രി 11.20-ക്ക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ നിശാപാര്‍ട്ടി നടക്കുന്ന ബോര്‍ഡര്‍ലൈന്‍ ബാര്‍ ആന്‍ഡ് ഗ്രില്ലില്‍, ഓട്ടോമാറ്റിക് ഹാന്‍ഡ് ഗണ്‍ ഉപയോഗിച്ച് അക്രമി വെടിവയ്പ് നടത്തുകയായിരുന്നു. അക്രമി സ്‌മോക് ഗ്രനേഡുകളും ഉപയോഗിച്ചിരുന്നു. പെപ്പര്‍ഡിന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് മ്യൂസിക് ബാറിലുണ്ടായിരുന്നത്. ‘ഗയ്സ്.. റണ്‍ ഗോ’ എന്ന അലര്‍ച്ചയും പുറത്തുവന്ന വീഡിയോയില്‍ കേള്‍ക്കാം.

യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ നിശാപാര്‍ട്ടിക്കിടെയാണ് വെടിവയ്പ് നടന്നത്. സമീപത്തുള്ള പെപ്പര്‍ഡിന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് മ്യൂസിക് ബാറിലുണ്ടായിരുന്നത്. വെടിവയ്പ് നടത്തിയെന്ന് കരുതിയാളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് ഹാന്‍ഡ് ഗണ്‍ ഉപയോഗിച്ചാണ് അക്രമി വെടിവയ്പ് നടത്തിയത് എന്നാണ് റിപ്പോര്‍ട്ട് സ്മോക് ഗ്രനേഡുകളും ഉപയോഗിച്ചു.

വെടിവയ്പിന്റെ കാരണം വ്യക്തമല്ല. പൊലീസും എഫ് ബി ഐയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം ഫ്ളോറിഡയിലെ പാര്‍ക്ക്ലാന്‍ഡില്‍ നടന്ന വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഓരോ വെടിവയ്പ് നടക്കുമ്പോളും ശക്തമായ തോക്ക് നിയന്ത്രണ നിയമം കൊണ്ടുവരണം എന്ന ആവശ്യം ഉയരാരുണ്ടെങ്കിലും സിവിലിയന്മാര്‍ക്ക് ഇഷ്ടം പോലെ തോക്ക് ഉപയോഗിക്കാനും ഉദാരമായി ലൈസന്‍സ് ലഭ്യമാകാനും സഹായകമാണ് യുഎസില്‍ നിലവിലെ നിയമങ്ങള്‍.

 

എ എം

Share this news

Leave a Reply

%d bloggers like this: