ഇനി മുതല്‍ ഇന്ത്യക്കാര്‍ക്കും ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം; ഏതെങ്കിലും വിസയില്‍ യു.കെയില്‍ എത്തിയവര്‍ക്കും ഇത് സുവര്‍ണ അവസരം

ലണ്ടന്‍ : സൈനിക നിയമനങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തുന്ന പുതിയ പരിഷ്‌കാരത്തിന് ബ്രിട്ടനില്‍ തുടക്കം. ബ്രിട്ടീഷ് സായുധ സേനയുടെ ഭാഗമാകാന്‍ ഇന്ത്യക്കാര്‍ക്കും അവസരം ലഭിക്കുന്നതാണ് പുതിയ നിയമ ഭേദഗതി. ഇതനുസരിച്ച് കോമ്മണ്‍വെല്‍ത് രാജ്യങ്ങളിലുള്ളര്‍ക്ക് ഇനി നേരിട്ട് ബ്രിടീഷ് സൈന്യത്തില്‍ ചേരാം.

സൈനിക സേവനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കര -നാവിക -വ്യോമസേനകളില്‍ ഏതിലും നേരിട്ട് ചേരാന്‍ അനുമതി ലഭിക്കും. സേനയില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ 5 വര്‍ഷം വരെ ബ്രിട്ടനില്‍ സ്ഥിരതാമസമാക്കണമെന്നായിരുന്നു ഇതുവരെയുള്ള നിബന്ധന. പുതുക്കിയ നിയമം അനുസരിച് ഏത് വിസയില്‍ യു.കെയില്‍ എത്തിയവര്‍ക്കും സൈന്യത്തിന്റെ ഭാഗമാകാം.

എ എം

Share this news

Leave a Reply

%d bloggers like this: