DMA യുടെ പതിമൂന്നാമത് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം ഡിസംബര്‍ 29 ത് ശനിയാഴ്ച

ദ്രോഗ്ഹെഡാ : ദ്രോഗ്ഹെഡാ ഇന്ത്യന്‍ അസോസിയേഷന്‍ (DMA ) യുടെ പതിമൂന്നാമത് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം ഡിസംബര്‍ 29 ത് ശനിയാഴ്ച ഉച്ച കഴിഞ്ഞു രണ്ടു മണിമുതല്‍ ദ്രോഗ്ഹെഡായിലെ തുള്ളി അലന്‍ പാരിഷ് ഹാളില്‍ വച്ച് വിപുലമായ പരിപാടികളോട് കൂടെ നടത്തപ്പെടുന്നു.

കൃത്യം രണ്ടുമണിക്ക് കുട്ടികള്‍ക്കായുള്ള ക്വിസ് കോംപെറ്റീഷനും തുടര്‍ന്ന് നാലു മണിമുതല്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ ഇനം കലാപരിപാടികളും, സിനിമാറ്റിക് ഡാന്‍സ്, ക്രിസ്മസ് ഡിന്നര്‍, അയര്‍ലണ്ടിലെ പ്രമുഖ ഗ്രൂപ്പായ സ്വോര്‍ഡ്സ് ഗോള്‍ഡന്‍ ബെല്‌സ് അവതരിപ്പിക്കുന്ന ലൈറ്റ് ഷോ , ഗാനമേള , DJ തുടങ്ങിയവ ആഘോഷപരിപാടികള്‍ക്ക് മാറ്റ് കൂട്ടും.

ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ രൂപികരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു.

ഫിനാന്‍സ് കമ്മിറ്റി : റെനി ജോസഫ്, ഷൈജു ജോസഫ്, അരുണ്‍ രാജന്‍

പ്രോഗ്രാം കമ്മിറ്റി :ട്യൂണി സുനില്‍, സവിത ഷാജു, ജാസ്മിന്‍ സ്റ്റീഫന്‍

ഫുഡ് കമ്മിറ്റി : ബിനു കുര്യാക്കോസ്, ജെന്‍സണ്‍ തോമസ്, സ്റ്റീഫന്‍ ലൂക്കോസ്

ഹാള്‍ & ഡെക്കറേഷന്‍ : സനീഷ് സെബാസ്റ്റ്യന്‍, അലക്‌സാണ്ടര്‍ ബാബു, അനില്‍ മാത്യു

DMA ടാലെന്റ്‌റ് ഹണ്ട് 2018 ന്റ്റെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും അന്നേദിവസം വിതരണം ചെയ്യുന്നതാണെന്ന് ഭാരവാഹികളായ സുനില്‍ തോമസ്, യേശുദാസ് devassya, ജുഗല്‍ ജോസ് തുടങ്ങിയവര്‍ അറിയിച്ചു .

Share this news

Leave a Reply

%d bloggers like this: