നവകേരള നിര്‍മ്മാണത്തിന് മദ്യപന്‍മാരുടെ സംഭാവന 310 കോടി

കേരളം നേരിട്ട പ്രളയത്തെ നേരിടാന്‍ അധികപണം കണ്ടെത്താന്‍ മദ്യത്തിന് ഏര്‍പ്പെടുത്തിയ എക്‌സൈസ് തീരുവയിനത്തിന്‍ ടാര്‍ഗറ്റ് മറികടന്നതായി കണക്കുകള്‍. നൂറു ദിവസത്തിനിടെ ഈ ഇനത്തില്‍ 230 കോടി കണ്ടെത്തുക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ സംസ്ഥാനത്തെ മദ്യപാനികള്‍ സജീവമായി സഹകരിച്ചതോടെ സര്‍ക്കാരിന് ലഭിച്ചത് 310 കോടി.

അതേസമയം പ്രതീക്ശഷിച്ചതിലും വേഗത്തില്‍ ലക്ഷ്യം മറകടന്നതോടെ ചുമത്തിയിരുന്ന അധിക തീരുവയും സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ സംസ്ഥാനത്തെ മദ്യവില ശനിയാഴ്ച മുതല്‍ പഴയ നിരക്ക് പുനസ്ഥാപിച്ചു. ഇതോടെ വിലയില്‍ 20 മുതല്‍ 60 രൂപവരെ കുറഞ്ഞു. പ്രളയത്തിന് ശേഷം ഓഗസ്റ്റിലാണ് മദ്യത്തിന് അര ശതമാനം മുതല്‍ മൂന്നരശതമാനം വരെ തീരുവ കൂട്ടിക്കൊണ്ട് തീരുമാനം ഉണ്ടായത്. വിലയുടെ അടിസ്ഥാനത്തില്‍ വിവിധ തട്ടുകളായി തിരിച്ചാണ് തീരുവ കൂട്ടിയത്. ഇതോടെ വില്പനനികുതിയും വര്‍ധിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനായി സര്‍ക്കാര്‍ സ്വീകരിച്ച പല മാര്‍ഗങ്ങളില്‍ ഒന്നായിരുന്നു മദ്യത്തിന് ഏര്‍പ്പെടിത്തിയ അധിക തീരുവ. സര്‍ക്കാറിന് പണം ലഭിക്കുന്നതിന് ഏറെ സഹായകരമായ തീരുമാനങ്ങളില്‍ ഒന്നായിരുന്നു ഇത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: