ക്രിസ്മസ് ഷോപ്പിംഗിനായി അയര്‍ലണ്ട് തയാറെടുക്കുന്നു; 4.65 ബില്യണ്‍ യൂറോയുടെ കച്ചവടം പ്രതീക്ഷിച്ച് റീട്ടെയിലര്‍മാര്‍

ഇത്തവണ ക്രിസ്മസ് ഷോപ്പിംഗിനായി അയര്‍ലണ്ടിലെ വ്യാപാരശാലകളിലേക്ക് ജനങ്ങള്‍ ഒഴുകുമെന്ന് റിപ്പോര്‍ട്ട്. ഓരോ കുടുംബവും കുറഞ്ഞത് 2690 യൂറോയുടെ സാധനങ്ങള്‍ ഇത്തവണ വാങ്ങിച്ചു കൂട്ടുമെന്നാണ് കണക്കുകൂട്ടല്‍. വിലപേശി സാധനങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അപൂര്‍വ്വ അവസരമാണ് ക്രിസ്മസ് പൂര്‍വ്വഷോപ്പിംഗ്. ക്രിസ്മസിന് മൂന്ന് ആഴ്ചകള്‍ മാത്രം ശേഷിക്കെ റീട്ടെയില്‍ അയര്‍ലണ്ടിനെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് ശതമാനം വില്പന വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

അടുക്കളിയിലേക്കുള്ള ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയ്ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. പ്ലാസ്മ-എല്‍.സി.ഡി ടെലിവിഷനുകള്‍, പുരുഷന്മാരുടെ സ്യൂട്ടുകള്‍, സ്ത്രീകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍ തുടങ്ങി അടുത്തവര്‍ഷത്തെ ക്രിസ്മസിന് അയക്കാനുള്ള ആശംസാകാര്‍ഡുകള്‍ വരെ ചൂടപ്പംപോലെ വിറ്റഴിയും. മറ്റ് മാസങ്ങളെ അപേക്ഷിച്ച് ഡിസംബര്‍ മാസത്തില്‍ ഐറിഷ് കുടുംബങ്ങള്‍ ശരാശരി 2,585 യൂറോ അധികമായി ചെലവഴിക്കുന്നു. മൊത്തത്തില്‍ ഇത്തവണത്തെ ക്രിസ്മസ് സീസണില്‍ 4.65 ബില്യണ്‍ യൂറോയുടെ കച്ചവടമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 150 മില്യണ്‍ അധികമാണിത്.

വിദേശ കമ്പനികളുടെ ഓണ്‍ലൈന്‍ വില്പന ഐറിഷ് വിപണിയെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്. ക്രിസ്മസ് ഷോപ്പിങ്ങിനായി നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ ആശ്രയിക്കുന്നവരും കുറവല്ല. ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, മദ്യം, കളിപ്പാട്ടങ്ങള്‍ എന്നിവയെല്ലാം ഇവിടുത്തേതിലും കുറഞ്ഞ വിലയ്ക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ലഭ്യാകും.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: