യൂറോ സോണ്‍ സാമ്പത്തീക വളര്‍ച്ച കുറഞ്ഞ തോതില്‍; തൊഴില്‍ രംഗത്തും കിതപ്പ്

ഡബ്ലിന്‍: ഈ വര്‍ഷം അവസാന ത്രൈമാസത്തില്‍ 2014 ന് ശേഷം ഏറ്റവും കുറഞ്ഞ തോതിലുള്ള വളര്‍ച്ച പ്രകടമാക്കി യൂറോ സോണ്‍ സാമ്പത്തിക രംഗം. തൊഴില്‍ മേഖലയിലും ഈ കുറവ് പ്രകടമായിട്ടുള്ളതായി യൂറോപ്യന്‍ യൂണിയന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സിയായ യൂറോസ്റ്റാറ്റ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഉത്പാദന മേഖലയും സേവന മേഖലയും തമ്മില്‍ വന്‍ അന്തരം പ്രകടമാക്കുന്നുണ്ട്. മാത്രമല്ല യൂറോ രാജ്യങ്ങളുടെ വളര്‍ച്ചയിലും വ്യത്യസ്തമായ നിരക്ക് പ്രകടമാണ്. ജിഡിപി 0.2 ശതമാനം വരെയാണ് വളര്‍ച്ചയാണ് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ നേടിയിരിക്കുന്നത്. യൂറോപ്യന്‍സെന്‍ട്രല്‍ ബാങ്കിന് മേല്‍ ഇത് സമ്മര്‍ദം ചെലുത്തുമെന്നത് ഉറപ്പാണ്.

2014 ലെ രണ്ടാം പാദത്തിലെ കുറഞ്ഞ വളര്‍ച്ച നിരക്കിന് ശേഷം ഇത്തവണയാണ് ഏറ്റവും കുറവ് സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തുന്നത്. യൂറോ സോണിലെ ഏറ്റവും വലിയ സാമ്പത്തിക മേഖലയായ ജര്‍മ്മനിയില്‍ വളര്‍ച്ച 0.2% കുറഞ്ഞു. ഫ്രാന്‍സില്‍ 0.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇറ്റലിയില്‍ ത്രൈമാസ വളര്‍ച്ച 0.1 ശതമാനത്തിലേക്ക് താഴ്ന്നു. സേവന മേഖലയില്‍ ശേഷിയ്ക്ക് വളരെയേറെ പിറകിലാണ് യൂറോസോണ്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. പുരോഗതി കാണിക്കുമ്പോഴും സംതൃപ്തി നല്‍കുന്നതല്ല സാമ്പത്തികമേഖലയുടെ മുന്നോട്ടുള്ള പോക്കെന്നാണ് വ്യക്തമാകുന്നത്. മാത്രമല്ല തൊഴില്‍ ശക്തി വേണ്ടത്ര യൂറോ സോണ്‍ ഉപയോഗിച്ചിട്ടില്ല എന്നും ചൂണ്ടികാണിക്കപ്പെടുന്നുണ്ട്.

സാമ്പത്തികമേഖലയില്‍ ഘടനാപരമായ മാറ്റം വരുത്തുന്നതിന് തടസമായി രാഷ്ട്രീയ പ്രശ്നങ്ങള്‍ നിലവിലുണ്ട്. പ്രധാനമായും ബ്രെക്സിറ്റ് അവസാനഘട്ടത്തോട് അടുക്കുന്തോറും യൂറോസോണില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. സാമ്പത്തികം, വ്യാപാരം, കുടിയേറ്റം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ വ്യാപക പ്രതിഫലനമാണ് ബ്രെക്സിറ്റ് സൃഷ്ടിക്കാന്‍ പോകുന്നത്. യൂറോപ്യന്‍ യൂണിയനില്‍ ജര്‍മനിയോളംതന്നെ ശക്തമായ രാഷ്ട്രമാണ് ബ്രിട്ടന്‍ എന്നതിനാല്‍ അത് കെട്ടുറപ്പിനെ ബാധിക്കും.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: