വിദേശപ്പണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിറുത്തി; 2018 ല്‍ പ്രവാസികള്‍ രാജ്യത്ത് എത്തിച്ചത് 80 ബില്യണ്‍ ഡോളര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് ഘടനയുടെ നട്ടെല്ല് പ്രവാസികളാണ്. 2018 ലും ഏറ്റവും കൂടുതല്‍ വിദേശപ്പണം ലഭിച്ച രാജ്യമെന്ന ബഹുമതി നിലനിറുത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. പ്രവാസികള്‍ 80 ബില്യണ്‍ ഡോളര്‍ രാജ്യത്ത് എത്തിച്ചതായി ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 67 ബില്യണ്‍ ഡോളറുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്.

മെക്സിക്കോയും, ഫിലിപ്പീന്‍സും 34 ബില്യണ്‍ ഡോളറുമായി മൂന്നാം സ്ഥാനം പങ്കിട്ടപ്പോള്‍ ഈജിപ്ത് നാലാമതെത്തി (26 ബില്യണ്‍ ഡോളര്‍). ഗള്‍ഫിലും യുറോപ്പിലുമുള്ള പ്രവാസികള്‍ സ്വദേശത്തേക്ക് പണമയക്കുന്നതില്‍ മടിയൊന്നും വിചാരിക്കാത്ത സാഹചര്യമാണ് ഇന്ത്യയ്ക്ക് ഗുണകരമായി മാറുന്നത്.

കേരളത്തില്‍ ഓഗസ്റ്റിലുണ്ടായ മഹാപ്രളയം ഇന്ത്യയുടെ പമവരവിന് ആക്കം കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രളയ ദുരിതാശ്വാസമായി പണമയക്കാന്‍ പ്രവാസികള്‍ പ്രത്യേക താല്‍പര്യമെടുത്തിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. വികസിത രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥ കൂടുതല്‍ ശക്തമായതും, എണ്ണ വിലയില്‍ ഉണ്ടായ വര്‍ധന ചില ഗള്‍ഫിലെ രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയതും പ്രവാസികള്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാക്കി. ഗള്‍ഫിലേക്കുള്ള ഒഴുക്ക് കുറഞ്ഞു വന്ന സാഹചര്യത്തില്‍ വരും വര്‍ഷങ്ങളില്‍ പ്രവാസിപ്പണത്തിന്റെ വരവ് കുറഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്

Share this news

Leave a Reply

%d bloggers like this: