“കനത്ത പുക പടരുകയാണ്, കണ്ണ് നീറുന്നു”; ജയ്പൂര്‍-കൊല്‍ക്കത്ത ഇന്‍ഡിഗോ ഫ്‌ളൈറ്റിലെ ഭയപ്പെടുത്തുന്ന കാഴ്ചകള്‍/

പുകഞ്ഞ്‌ കൊണ്ടിരിക്കുന്ന ഒരു ഹീറ്റര്‍ പോലെയായിരുന്നു അത്’, എയര്‍ ബസ് A-320 നിയോ ഫ്‌ളൈറ്റ് യാത്രയിലെ ഭീതിപ്പെടുത്തുന്ന ഓര്‍മ്മ പത്താം ക്ലാസില്‍ പഠിക്കുന്ന 16കാരനായ സുബ്ഹ്‌മോയ് പങ്കുവച്ചതിങ്ങനെയാണ്. തിങ്കളാഴ്ച വൈകിട്ടാണ് കൊല്‍ക്കത്തയില്‍ നിന്ന് ജയ്പൂരിലേക്കുള്ള ഇന്‍ഡിഗോ 6E-237 വിമാനത്തില്‍ നിന്ന് ശക്തമായ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് അടിയന്തരമായി താഴെയിറക്കേണ്ടി വന്നത്.

“നിമിഷങ്ങള്‍ക്കൊണ്ട് എല്ലായിടത്തും കനത്ത പുക പടരുകയായിരുന്നു. ശക്തമായ പുഖയില്‍ കണ്ണുകള്‍ നീറിപുകഞ്ഞു”. മാതാപിതാക്കളോടൊപ്പം യാത്ര ചെയ്തിരുന്ന സുബ്ഹ്‌മോയ് പറയുന്നതിങ്ങനെ. പറന്ന് ഉയര്‍ന്ന് 25 മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ വിമാനം തിരിച്ചിറക്കി. ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് പൈലറ്റ് അനൗണ്‍സ് ചെയ്തിരുന്നു. ഉള്ളലെവിടെയോ തീ കത്തുന്നുണ്ട്, ക്യാബിനില്‍ പുക നിറഞ്ഞിരിക്കുകയാണ്.’ എന്ന്.

136 യാത്രാക്കാരുണ്ടായിരുന്ന വിമാനം ലാന്‍ഡ് ചെയ്തയുടന്‍ അവരെ എമര്‍ജന്‍സി വാതിലുകള്‍ വഴി പുറത്തെത്തിച്ചു. കൊല്‍ക്കത്തയില്‍ നിന്ന് 45 നോട്ടിക്കല്‍ മൈല്‍ അകലെ ആയിരുന്നപ്പോഴാണ് വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നത്. പിന്നീട് നടന്ന അന്വേഷണത്തില്‍ ഗുരുതരമായ എന്‍ഞ്ചിന്‍ പ്രശ്‌നമാണെന്ന് കണ്ടെത്തിയിരുന്നു.

https://twitter.com/journeybasket/status/1072392589406560257

എ എം

Share this news

Leave a Reply

%d bloggers like this: