ഐറിഷ് സദസ്സില്‍ മലയാള കരോള്‍ ഗാനാലാപനത്തിലൂടെ ശ്രദ്ധ നേടി ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭ

ലിമെറിക്ക് : ലിമെറിക്ക് റഹീന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കരോള്‍ സര്‍വീസില്‍ മലയാളത്തില്‍ കരോള്‍ ഗാനാലാപനം നടത്തി ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സമൂഹം ശ്രദ്ധ നേടി. വിവിധ ഐറിഷ് ചര്‍ച്ചുകളിലെയും, സ്‌കൂളുകളിലെയും ക്വയര്‍ ടീമുകള്‍ അണിനിരന്ന പ്രോഗ്രാമില്‍ ഒന്‍പത് ടീമിനൊപ്പമാണ് സീറോ മലബാര്‍ ചര്‍ച്ചും മാതൃഭാഷയില്‍ കരോള്‍ ഗാനാലാപനം നടത്തിയത്.

സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക് ചാപ്ലിന്‍ ഫാ.റോബിന്‍ തോമസിന്റെ നേതൃത്വത്തില്‍ നിരവധി മുതിര്‍ന്നവരും കുട്ടികളും പരിപാടിയില്‍ പങ്കെടുത്തു.മുതിര്‍ന്നവര്‍ മലയാളത്തിലും, കുട്ടികള്‍ ഇംഗ്ലീഷിലുമാണ് ഗാനാലാപനം നടത്തിയത്.

 

 

 

വാര്‍ത്ത : റോബിന്‍ ജോസഫ് (പി.ആര്‍. ഓ.)

Share this news

Leave a Reply

%d bloggers like this: