കോര്‍ക്ക് സീറോ-മലബാര്‍ ചര്‍ച്ചിന്റെ ക്രിസ്തുമസ്സ് – പുതുവത്സാരാഘോഷങ്ങളും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷീകവും, ഇടവകദിനവും.

കോര്‍ക്ക് സീറോ-മലബാര്‍ ചര്‍ച്ചിന്റെ ക്രിസ്തുമസ്സ് – പുതുവത്സാരാഘോഷങ്ങളും സണ്‍ഡേ സ്‌കൂളിന്റെ പന്ത്രണ്ടാം വാര്‍ഷീകവും ഇടവകദിനവും 2018 ഡിസംബര്‍ 29 ശനിയാഴ്ച്ച നടത്തപ്പെടുന്നു. വില്‍ട്ടണ്‍ എസ് എം എ ഹാളില്‍ ഉച്ചതിരിഞ്ഞു രണ്ടുമണിക്ക് സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികളോടുകൂടി ആരംഭിക്കുന്ന ആഘോഷപരിപാടികളില്‍, കോര്‍ക്ക് സീറോ-മലബാര്‍ ഇടവകയിലെ വിവിധ കുടുംബകൂട്ടായ്മകള്‍ നയിക്കുന്ന സംഗീത പരിപാടികളും, നൃത്ത- നൃത്യങ്ങളും അരങ്ങേറും. അഞ്ചു മണിക്ക് ചേരുന്ന പൊതുസമ്മേളനം കോര്‍ക്ക് ആന്റ് റോസ് രൂപതാ ബിഷപ്പ് അഭിവന്ദ്യ ജോണ്‍ ബക്ലി ഉത്ഘാടനം ചെയ്യും. സമ്മേളനത്തില്‍ വച്ച് വിവിധ വിഭാഗങ്ങളില്‍ കഴിവ് തെളിയിച്ച സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. ശേഷം എല്ലാ വര്‍ഷത്തെയും എന്നപോലെ സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ആഘോഷപരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി ഇടവക വികാരി ഫാദര്‍ സിബി അറക്കലിന്റെ മാര്‍ഗ്ഗ നിര്‍ദേശത്തില്‍, സീറോ-മലബാര്‍ കോര്‍ക്ക് ചര്‍ച്ചിന്റെ ട്രസ്റ്റീമാരായ ജോസ് പി കുര്യന്‍, തോമസ്‌കുട്ടി വര്‍ഗീസ്, ജോ ജോബിന്‍ ജോസ് സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബോബി ജോര്‍ജ്ജ് എന്നവര്‍ കണ്‍വീനര്‍മാരായി കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു.

Share this news

Leave a Reply

%d bloggers like this: