ബാങ്കോക്കില്‍ നിന്നും വാരണാസിയിലേക്ക് പുതിയ സര്‍വീസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ; പാപം ചെയ്തതിന് ശേഷം പശ്ചാത്താപിക്കാനുള്ള വിമാന യാത്രയെന്ന് സോഷ്യല്‍ മീഡിയ

ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബാങ്കോക്കില്‍ നിന്നും വാരണാസിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പ്രഖ്യാപിച്ചു. പ്രസ്തുത വാര്‍ത്തയുടെ പരസ്യം വൈറല്‍ ആയതോടെ ആദ്യം ഏറ്റെടുത്തത് ട്വിറ്ററില്‍ ട്രോളര്‍മാര്‍ ആണ്, ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പുതിയ സേവനത്തിന്റെ ചിത്രം പങ്കു വെച്ച് കൊണ്ട് ‘പാപത്തില്‍ നിന്നും പശ്ചാപത്തിലേക്കൊരു യാത്ര’ എന്ന അടിക്കുറിപ്പും നല്‍കി. സംഗതി ഇപ്പോള്‍ ട്വിറ്ററില്‍ തരംഗമാണ്.

വാരണാസിയും ബാങ്കോക്കും ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ രണ്ടു ടൂറിസ്റ്റ് സ്‌പോട്ടുകള്‍ ആണ്, എന്നാല്‍ ഇന്ത്യക്കാരെ സംബന്ധിച്ചു ബാങ്കോക്ക് സെക്‌സ് ടൂറിസത്തിനു പേര് കേട്ട സ്ഥലവും വാരണാസി ഒരു തീര്‍ത്ഥാടന കേന്ദ്രവുമാണ്. ഈ വൈരുധ്യം ആണ് ഇന്‍ഡിഗോ അധികൃതരെ പോലും ഞെട്ടിച്ചു കൊണ്ടുള്ള ട്രോളുകള്‍ക്ക് പാത്രം ആയിരിക്കുന്നത്.

”ബാങ്കോക്കില്‍ പോയി ചെയ്യുന്ന പാപങ്ങള്‍ വാരണാസിയില്‍ വന്നു കഴുകി കളയാം.” എന്നാണ് ശ്രദ്ധേയമായ മറ്റൊരു ട്വീറ്റ്. ഇന്‍ഡിഗോ കസ്റ്റമേഴ്സിന് നന്നായി മനസ്സിലാക്കുന്നുണ്ട്, പാപികള്‍ക്ക് പശ്ചാത്തപിക്കാന്‍ വരെ അവസരം ഒരുക്കുന്നു എന്നൊരു ട്വീറ്റും ചിരി പടര്‍ത്തുന്നുണ്ട്.

ട്വിറ്ററിന്റെ പുതിയ ട്രെന്‍ഡ് ഉപയോഗപ്പെടുത്താനും അത് വഴി തങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്താനുമായിരിക്കും ഇന്‍ഡിഗോ ശ്രമിക്കുക.

Share this news

Leave a Reply

%d bloggers like this: