അയര്‍ലണ്ടിലേക്ക് പ്രവേശനം നിഷേധിക്കുന്ന വിദേശികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം വന്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്.

ഡബ്ലിന്‍: ഐറിഷ് വിമാനത്തവാളം വഴിയും തുറമുഖം വഴിയും പ്രവേശനം നിഷേധിച്ച വിദേശികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്. 3,500 റോളം പേര്‍ക്ക് ഇത്തരത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിഗണിച്ച് പാസ്സ്പോര്‍ട്ട് നിഷേധിച്ചിട്ടുണ്ട്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ അല്‍ബേനിയയില്‍ നിന്നുള്ളവരെയാണ് കൂടുതലും ഒഴിവാക്കിയിരിക്കുന്നത്. ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ബോര്‍ഡര്‍ മാനേജ്മന്റ് യൂണിറ്റ്, ഇമിഗ്രെഷന്‍ വകുപ്പായ INIS, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് എന്നിവരാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇമിഗ്രെഷന്‍ സംവിധാനം കൈകാര്യം ചെയുന്നത്. കൃത്യമായ രേഖകളിലാതെ അയര്‍ലണ്ടിലേക്ക് കടക്കാന്‍ ശ്രമിച്ചവരെയാണ് പുറത്താകുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. വരും വര്‍ഷങ്ങളില്‍ ഇതിലും അധികം ആളുകള്‍ക്ക് സ്വതന്ത്രമായി രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കുണ്ടാകുമെന്നും നിയമമന്ത്രി അറിയിച്ചു. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമെത്തുന്നവരെ കനത്ത പരിശോധനകള്‍ക്ക് ശേഷം മാത്രമേ അയര്‍ലണ്ടില്‍ പ്രവേശിപ്പിക്കാറുള്ളൂ. സംഘടിത കുറ്റകൃത്യങ്ങളും, തീവ്രവാദ സാധ്യതകളും തള്ളിക്കളയാന്‍ കഴിയാത്ത സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സംശയം തോന്നുന്നവരുടെ മൊബൈല്‍ ഫോണ്‍ അടക്കം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാജ വിവാഹം നടത്തി അയര്‍ലണ്ടില്‍ കുടിയേറ്റം വര്‍ധിക്കുന്നതായുള്ള പരാതികളും ഗാര്‍ഡ അന്വേഷിച്ചു വരികയാണ്.

ഡബ്ലിന്‍ വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരുടെ എണ്ണവും വിമാനങ്ങളുടെ എണ്ണവും വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. പ്രവേശനാനുമതി നിഷേധിച്ചിട്ടും വിമാനമാര്‍ഗം രാജ്യത്തെത്തുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുപോകാനുള്ള ബാധ്യത അവരെ രാജ്യത്ത് എത്തിച്ച വിമാനങ്ങള്‍ക്കുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അല്‍ബേനിയ (487), ബ്രസീല്‍ (459), ജോര്‍ജിയ (365), അമേരിക്ക (191), ബൊളിവിയ (187), സൗത്ത് ആഫ്രിക്ക (187) തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കൂടുതലും പ്രവേശനം നിഷേധിച്ചിട്ടുള്ളത്.

എ എം

Share this news

Leave a Reply

%d bloggers like this: