അയര്‍ലണ്ടില്‍ H1N1 ബാധ സ്ഥിരീകരിച്ചു; നിരവധിപേര്‍ ചികിത്സയില്‍; ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പടര്‍ന്നുപിടിക്കുന്ന H1N1 ഫ്ലൂ ബാധക്കെതിരെ ശക്തമായ പ്രതിരോധമാര്‍ഗ്ഗം സ്വീകരിക്കണെമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. വിന്റര്‍ ഫ്ലൂ എന്നതിലുപരി അതിസങ്കീര്‍ണമായ പനി ബാധയാണിത്. വരും ആഴ്ചകളില്‍ അയര്‍ലണ്ടില്‍ പനി ബാധിതരുടെ എണ്ണം പതിന്മടങ്ങായി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി. ആശുപത്രികളില്‍ ചികിത്സക്ക് എത്തിയ 20 മുതല്‍ 40 വയസ്സ് വരെയുള്ളവരില്‍ ഫ്ലൂ ബാധ സ്ഥിരീകരിക്കുകയും ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി പൊതുജനാരോഗ്യ അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെവിന്‍ കെല്ലെഹെര്‍ വ്യക്തമാക്കി.

സൈ്വന്‍ ഇന്‍ഫ്‌ളുവന്‍സ അല്ലെങ്കില്‍ എച്ച് വണ്‍ എന്‍ വണ്‍ ഇന്‍ഫ്‌ളുവന്‍സ എന്ന വൈറസ് ബാധ 2009 മുതല്‍ അന്താരാഷ്ട്രതലത്തില്‍ പകര്‍ച്ചവ്യാധിയായി റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളതാണ്. പനിക്കാലത്ത്? പകരുന്ന വൈറസാണ്? എച്ച്?1എന്‍1. ചെറിയ തുമ്മലില്‍ തന്നെ ആയിരക്കണക്കിന്? രോഗാണുക്കള്‍ ഉള്‍ക്കൊള്ളുന്നുണ്ട്?. ഈ രോഗാണുക്കള്‍ വായുവിലൂടെ പടര്‍ന്ന്? മേശ, വാതില്‍പ്പിടി എന്നിങ്ങനെയുള്ള സ്?ഥലങ്ങളില്‍ ചെന്നിരിക്കും. ഇവിടങ്ങളില്‍ പിടിക്കുന്നവരിലേക്ക്? ഈ വൈറസ്? പകരുന്നു. കൈകള്‍ ശുചിയായി സൂക്ഷിക്കുക എന്നതാണ്? രോഗാണുവിനെ തടയുന്നതിനുള്ള പ്രധാന മാര്‍ഗം. 65 വയസിന് മുകളിലുള്ളവരരും, ഗര്‍ഭിണികള്‍, പ്രതിരോധ ശേഷി കുറഞ്ഞവരും, മുന്‍കരുതല്‍ എടുത്തിരിക്കണം.

സാധാരണ പകര്‍ച്ചപ്പനിക്ക്? ഉള്ള അതേ ലക്ഷണങ്ങള്‍ തന്നെയാണ്? H1N1 നും. പനി, തൊണ്ടവേദന, ജലദോഷം, ശരീരവേദന, തലവേദന, ക്ഷീണം, തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. അതോടൊപ്പം ചുമയും ചെറിയ രീതിയിലുള്ള കഫവും ശ്വാസംമുട്ടലും അനുഭവപ്പെടാം. വയറിളക്കവും ഛര്‍ദ്ദിയും പോലെയുള്ള ലക്ഷണങ്ങളും കണ്ടേക്കാം. എന്നാല്‍ വൈറസ് പൂര്‍ണമായും ശരീരത്തെ കീഴടക്കിയാല്‍ രോഗി രക്തം ഛര്‍ദ്ദിക്കുന്നതുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ പ്രകടമാക്കിയേക്കാം. പ്രതിരോധ കുത്തിവെയ്പ്പാണ് ഈ പനിബാധയെ തടയാനുള്ള പ്രതിരോധ മാര്‍ഗം. പനി ലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ നിര്‍ബന്ധമായും പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന് എച്ച്.എസ്.ഇ നിര്‍ദ്ദേശിക്കുന്നു. രോഗബാധ നിയന്ത്രിക്കുന്നതിനും മാരകമാകാതെ സൂക്ഷിക്കുന്നതിനും മതിയായ വിശ്രമം വേണം. പനിയും മറ്റും തടയുന്നതിലും വൈറസിനെതിേരയും മരുന്നുകള്‍ നല്‍കും. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തിനു വിഷമം നേരിടുന്നവര്‍ക്ക് ബാക്ടീരിയ തടയുന്നതിന് ആന്റിബയോട്ടിക്കുകളും ചിലപ്പോള്‍ ആവശ്യമായി വന്നേക്കാം. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുന്നവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കാം. രോഗബാധിതരായവരെ മറ്റുള്ളവരില്‍നിന്നു മാറ്റിനിര്‍ത്തുകയും ശ്വാസകോശസ്രവങ്ങള്‍ മറ്റുള്ളവരിലേക്കു പകരാതിരിക്കാനായി പ്രത്യേക തരം മാസ്‌ക് ഉപയോഗിക്കുകയും വേണം.

രാജ്യത്തെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ തിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കവെയാണ് ആരോഗ്യവകുപ്പിന് ഇരുട്ടടി നല്‍കിക്കൊണ്ട് മറ്റൊരു വിന്റര്‍ ഫ്‌ലൂ കടന്നുവരുന്നത്. കൃത്യമായി ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗി മരണമടയുമെന്നതിനാല്‍ പണി ലക്ഷണമുള്ളവര്‍ കനത്ത ജാഗ്രത പാലിക്കാന്‍ എച്ച്.എസ്.ഇ നിര്‍ദ്ദേശിക്കുന്നു. പനി പടര്‍ന്നുപിടിക്കുന്നതിനാല്‍ ഇനിയും വാക്സിനേഷന്‍ എടുക്കാത്തവര്‍ ഉടന്‍തന്നെ കുത്തിവെയ്പ്പിന് വിധേയരാവണമെന്ന് എച്ച്.എസ്.ഇ അധികൃതര്‍ അറിയിച്ചു. യൂറോപ്പിന്റെ പലഭാഗങ്ങളിലും പടര്‍ന്നുപിടിക്കുന്ന പനിക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ യൂറോപ്യന്‍ യൂണിയനും അംഗരാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി . 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ പനിയെ പ്രതിരോധിക്കാന്‍ സജ്ജമായിരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്. പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത് ആശുപത്രികളില്‍ വീണ്ടും തിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്.

 

എ എം

Share this news

Leave a Reply

%d bloggers like this: