ക്ലിഫ് ഓഫ് മെഹറില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമം: ക്ലയറില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ക്ലയര്‍: ക്ലയറിലെ ആകര്‍ഷണീയമായ ക്ലിഫ് ഓഫ് മെഹറില്‍ സെല്‍ഫി എടുക്കുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അപകടത്തില്‍ മരണപ്പെട്ടു. ഇന്നലെ ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് അപകടമുണ്ടായത്. ക്ലിഫ് ഓഫ് ഇന്നിലൂടെ നടക്കുന്ന സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു എന്ന് ദൃസാക്ഷികള്‍ പറയുന്നു.

ഡബ്ലിന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞത്. ഐറിഷ് കോസ്റ്റ് ഗാര്‍ഡിന്റെ ഡബ്ലിന്‍ യൂണിറ്റും, സേര്‍ച്ച് & റെസ്‌ക്യൂ ഹെലികോപ്ടറും സംഭവത്തിന് പിന്നാലെ തെരച്ചിലിനായി എത്തി. സംഭവത്തെത്തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡ് യൂണിറ്റ് എത്തിയപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നതായാണ് വിവരം.  തുടര്‍ന്ന് ലീമെറിക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ മരണം ഉറപ്പു വരുത്തി.

അയര്‍ലണ്ടില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ആകര്‍ഷണീയമായ കാഴ്ചകള്‍ ഒരുക്കുന്ന ഒരിടമാണ് ക്ലിഫ് ഓഫ് മെഹര്‍. 2003 -ല്‍ വിദേശീയരും സ്വദേശീയരും ഉള്‍പ്പെടെയുള്ള സഞ്ചാരികളുടെ പ്രധാന കേന്ദ്രമായി ഇത് മാറിയിരുന്നു. ഫോട്ടോ എടുക്കുന്നതിനിടെ ഇതിന് മുന്‍പും ഇവിടെ നിരവധി അപകടമരണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഔദ്യോഗികമായ നടപ്പാതയില്‍ നിന്നും മാറരുതെന്ന് മുന്നറിയിപ്പുണ്ടെങ്കിലും ഭംഗി ആസ്വദിക്കാനുള്ള തിരക്കില്‍ സന്ദര്‍ശകര്‍ ഇത് മറക്കുന്നത് പതിവാണ്. 2007-ല്‍ ഫോട്ടോ എടുക്കുന്നതിനിടെ ഒരു ഹംഗറിക്കാരന്‍ സമാനമായ രീതിയില്‍ കൊല്ലപ്പെട്ടിരുന്നു. ഇവിടെ എത്തുന്നവര്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും സുരക്ഷിതത്വം ഉറപ്പുവരുത്താത്തവര്‍ക്ക് എന്നും മരണകയം കൂടിയാണ് ക്ലിഫ് ഓഫ് മെഹര്‍. ഇന്ത്യയിലുള്ള വിദ്യാര്‍ത്ഥിയുടെ കുടുംബത്തെ ബന്ധപ്പെടാനുള്ള ശ്രമങ്ങളിലാണ് ഗാര്‍ഡ.

എ എം

Share this news

Leave a Reply

%d bloggers like this: