ലണ്ടന്‍ നഗരം കീഴടക്കി മഞ്ഞ പടയുടെ പ്രതിക്ഷേധം; വലതു പക്ഷം ശക്തിയാര്‍ജിക്കുന്നു??

ലണ്ടന്‍: ഫ്രാന്‍സില്‍ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചുകൊണ്ട് ജനങ്ങള്‍ ആരംഭിച്ച ‘യെല്ലോ വെസ്റ്റ്’ പ്രതിഷേധത്തിന്റെ അലയൊലികള്‍ യുകെയിലേക്കും. രാജ്യത്തെ അനധികൃത കുടിയേറ്റത്തില്‍ പ്രതിഷേധിച്ച് ബ്രെക്‌സിറ്റ് അനുകൂലികളായ നൂറുകണക്കിന് പേരാണ് പ്രതിഷേധവുമായി നിരത്തിലിറങ്ങിത്. യുകെയിലെ ഡൗണിങ് സ്ട്രീറ്റില്‍ മഞ്ഞക്കുപ്പായക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. പ്രക്ഷോഭത്തില്‍ പങ്കെടുത്ത നിരവധിപേരെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ലണ്ടനില്‍ പ്രക്ഷോഭകരും പൊലിസും തമ്മില്‍ ഏറ്റുമുട്ടി. പ്രക്ഷോഭകരെ നേരിടാന്‍ നൂറുകണക്കിന് പൊലിസുകാരെയാണ് ശനിയാഴ്ച പ്രമുഖ നഗരങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. ലണ്ടനിലെ പ്രമുഖ റോഡുകളില്‍ ഗതാഗത സ്തംഭനം ഉണ്ടാക്കുകയും ചെയ്ത്. തെരേസ മെയ്ക്കെതിരെയുള്ള റാലി എന്ന നിലയിലാണ് ബ്രെക്‌സിറ്റ് വാദിയായ സ്റ്റീവന്‍ വൂള്‍ഫെയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.

അയര്‍ലന്‍ഡിലും സ്‌പെയിനിലും ബെല്‍ജിയത്തിലും ഉള്‍പ്പെടെ യൂറോപ്പിലെ മാറ്റ് രാജ്യങ്ങളിലേക്കും ഇത്തരം പ്രതിഷേധ സമരങ്ങള്‍ പടര്‍ന്നിട്ടുണ്ട്. ഡബ്ലിന്‍ പോര്‍ട്ട് ടണലില്‍ ഐറിഷ് സിറ്റിസണ്‍ ആര്‍മിയുടെ ഒരുകൂട്ടം മഞ്ഞക്കുപ്പായക്കാര്‍ കഴിഞ്ഞ ദിവസം ഉപരോധിച്ചിരുന്നു. അയര്‍ലണ്ടിലെ ഇടത്തരക്കാരെയും തൊഴിലാളികളെയും സര്‍ക്കാര്‍ അഗണിക്കുന്നതിനെതിരെയും ആനുപാതികമല്ലാത്ത നികുതിഭാരത്തിനെതിരെയുമുള്ള പ്രതിഷേധമായിരുന്നു നടന്നത്. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നിറവേറ്റുന്നതു വരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി തെരവില്‍ തന്നെയുണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസവും സമരാനുകൂലികള്‍ ഫ്രാന്‍സില്‍ അറിയിച്ചത്. ഇന്ധന നികുതി വര്‍ധനവിനെതിരെയാണ് ഫ്രാന്‍സില്‍ സമരം ആരംഭിച്ചത്. സാമൂഹ്യ നീതി നടപ്പാക്കണമെന്നും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജിവെക്കണമെന്നുമാവശ്യപ്പെട്ട് ആരംഭിച്ച പ്രതിഷേധം ഇപ്പോള്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ല.

പാരിസിലെ ചാംപ്സ് എലൈസിസില്‍ മാത്രം പ്രതിഷേധപ്രകടനത്തിന്റെ ഭാഗമായി ഇന്ന് ഒത്തുകൂടിയത് 1500ലധികം പേരായിരുന്നു. കണ്ണീര്‍വാതകവും കുരുമുളക് സ്പ്രേയും പ്രയോഗിച്ചാണ് പൊലീസ് ഇവരെ എതിരിട്ടത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ 400ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്. പതിറ്റാണ്ടുകള്‍ക്കിടെ ഇതാദ്യമായാണ് ഫ്രാന്‍സ് ഇത്തരത്തില്‍ വലിയൊരു പ്രക്ഷോഭത്തിന് വേദിയാകുന്നത്. ഇന്ധന നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആദ്യം ഒരു സംഘം മഞ്ഞക്കോട്ട് ധരിച്ച് പ്രക്ഷോഭം തുടങ്ങിയത്. പിന്നീട് ഇത് സര്‍ക്കാരിന്റെ വിവിധ ഭരണനയങ്ങള്‍ക്കെതിരെ തിരിയുകയായിരുന്നു. സാമ്പത്തികമേഖലകളില്‍ നികുതി കുറയ്ക്കുക, തൊഴില്‍ വേതനം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും പ്രക്ഷോഭകാരികള്‍ മുന്നോട്ടുവയ്ക്കുന്നത്.

https://twitter.com/ChalecosAmarill/status/1081552123375112192

 

എ എം

Share this news

Leave a Reply

%d bloggers like this: