ഓ ഐ സി സി അയര്‍ലന്‍ഡ് വാട്ടര്‍ഫോര്‍ഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഡബ്ലിന്‍ : ഓ ഐ സി സി അയര്‍ലന്‍ഡ് വാട്ടര്‍ഫോര്‍ഡിലെ പ്രവര്‍ത്തനം ആരംഭിച്ചു.2019 വര്‍ഷത്തെ പ്രവര്‍ത്തന രേഖയും ഉത്ഘാടനവും വാട്ടര്‌ഫോര്‍ഡില്‍ ഗ്രാന്‍ജ് മെനോറില്‍ വച്ച് നടത്തപ്പെട്ടു. വാട്ടര്‍ഫോര്‍ഡ് നിവാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രവര്ത്തക യോഗം ചേര്‍ന്നത്.

യോഗത്തില്‍ ഓ ഐ സി സി അയര്‍ലണ്ടിന്റെ നെറ്റ്വര്‍ക്ക് കോ ഓര്‍ഡിനേറ്ററും വാട്ടര്‍ഫോര്‍ഡ് ലെ കോണ്‍ഗ്രസ് നേതാവുമായ ശ്രീ ജോര്‍ജ് വര്ഗീസിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ എ ഐ സി സി സെക്രട്ടറി ശ്രീ പി സി വിഷ്ണുനാഥ് വീഡിയോ കോണ്‍ഫെറെന്‍സിലൂടെ ഉത്ഘാടനം നിര്‍വഹിക്കുകയും ഓ ഐ സി സി അയര്‍ലന്‍ഡ് ജനറല്‍ സെക്രട്ടറി ശ്രീ അനീഷ് കെ ജോയ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

വാട്ടര്‍ഫോര്‍ഡിന്റെ 2019 ലെ പ്രവര്‍ത്തനരേഖ ഓ ഐ സി സി ഭാരവാഹികളായ ശ്രീ ഷിജു ശാസ്താന്‍കുന്നേലും ശ്രീ പ്രേംജി ആര്‍ സോമനും ചേര്‍ന്ന് അവതരിപ്പിച്ചു. വാട്ടര്‍ഫോര്‍ഡ് ഓ ഐ സി സി യൂണിറ്റിനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും ഓ ഐ സി സി അയര്‍ലന്‍ഡ്പ് പ്രസിഡന്റ് ശ്രീ ബിജു സെബാസ്റ്റ്യന്‍ , നേതാക്കളായ ശ്രീ എമി സെബാസ്റ്റ്യന്‍ , ഷാജി പി ജോണ്‍, ജിജോ തങ്കച്ചന്‍, സാബു ഐസക്, ബെന്നി, ജേക്കബ് എന്നിവര്‍ എല്ലാവിധ ആശംസകളും അര്‍പ്പിച്ചു.

Share this news

Leave a Reply

%d bloggers like this: