വികസനക്കുതിപ്പിനൊരുങ്ങി കോര്‍ക്ക് നഗരം; പൊതു ഗതാഗത സംവിധാനം വിപുലീകരിക്കും

കോര്‍ക്ക്: കോര്‍ക്ക് നഗരത്തിന്റെ സമഗ്ര വികസനത്തിന് തുടക്കം കുറിക്കാന്‍ വികസന പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുന്നു. അടുത്ത 20 വര്‍ഷം കൊണ്ട് കോര്‍ക്ക് നഗരത്തെ മാതൃകാ നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം. രാജ്യത്ത് വാടക പ്രതിസന്ധി പരിഹരിക്കുന്ന നടപടിക്രമങ്ങളും, വികസന കുതിപ്പും ഒരുമിച്ചുകൊണ്ടുപോകാനാണ് ഉദ്ദേശമെന്നും സര്‍ക്കാര്‍ വൃത്തങ്ങളും വ്യക്തമാക്കുന്നു. പൊതുഗതാഗത സംവിധാനങ്ങളുടെ വികസനമാണ് പ്രാരംഭ പരിഗണനയില്‍ ഉള്ളത്. കോര്‍ക്ക് മേഖലയിലെ യാത്രക്കാരുടെ എണ്ണം കഴിഞ്ഞ 19 മില്യണായി വര്‍ധിച്ചതായി നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 269 മില്യണ്‍ യാത്രക്കാര്‍ ഡബ്ലിന്‍ ബസ്, ബസ് ഐറാന്‍, ലാന്റോഡ് ഐറാന്‍, ലുവാസ് എന്നീ മാര്‍ഗങ്ങളെ ആശ്രയിക്കുന്നു.

കോര്‍ക്ക് നഗരത്തില്‍ നിക്ഷേപങ്ങള്‍ കൊണ്ടുവന്ന് പ്രകൃതിക്ക് കോട്ടം തട്ടാതെ വികസനം സാധ്യമാക്കുക എന്ന ലക്ഷ്യം നേടുകയാണ് പ്രധാന ഉദ്ദേശം. റോഡ് ഗതാഗതം വികസിപ്പിക്കല്‍, റയില്‍ ഗതാഗതത്തിന് ലൈറ്റ് റെയില്‍ സംവിധാനം എന്നിവ നടപ്പാക്കുന്നതോടെ ഡബ്ലിന്റെ അതേ പദവി കോര്‍ക്കിനും ലഭ്യമാകും. സൈക്കിള്‍ ലൈനുകളും ബസ് നെറ്റ് വര്‍ക്കുകളും വര്‍ധിപ്പിക്കും. 15 മില്യണ്‍ യൂറോ ചിലവഴിച്ച് ബ്ലാക്ക്പൂളില്‍ ഒരു റെയില്‍വേ സ്റ്റേഷനും ആലോചനയിലുണ്ട്.

നഗരത്തിന്റെ മുഖഛായ മാറുന്നതോടെ ഇവിടേക്ക് വന്‍കിട കമ്പനികളെ ആകര്‍ഷിക്കാനും, ഇത് നഗരത്തിന്റെ ആളോഹരി വരുമാനത്തില്‍ വളര്‍ച്ച രേഖപ്പെടുത്താന്‍ കാരണമായേക്കുമെന്നുമുള്ള വിശ്യാസത്തിലാണ് നഗരാസൂത്രണ വിഭാഗം. തൊഴില്‍ ലഭ്യത നിലനിലര്‍ത്തുന്നത് വഴി സമ്പത്ത് വ്യവസ്ഥക്ക് കരുത്ത് പകരാനും കോര്‍ക്ക് നഗര വികസനം ലക്ഷ്യം വെയ്ക്കുന്നു.

നഗരത്തിന്റെ ഇപ്പോഴത്തെ പ്രധാന പോരായ്മകളില്‍ ഒന്ന് ഭവനരഹിതര്‍ കൂടുന്നതായുള്ള റിപ്പോര്‍ട്ടാണ്. കോര്‍ക്കിലെ ഭൂപ്രകൃതിക്ക് അനുയോജ്യമായ ഭവന നിര്‍മ്മാണവും, ഇവിടെയുള്ള ദുര്‍ബല വിഭാഗത്തിന് പരിരക്ഷ നല്‍കുന്ന സോഷ്യല്‍ ഹൗസിങ് യൂണിറ്റുകള്‍, എല്ലാത്തരത്തിലുമുള്ള ജോലികള്‍ ഉറപ്പു വരുത്തുക തുടങ്ങി വന്‍ പദ്ധതികളാണ് കോര്‍ക്കിനെ കാത്തിരിക്കുന്നത്. ഇതോടൊപ്പം ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ മാറ്റം കൊണ്ടുവരാനും വകുപ്പുതല ശ്രമം നടന്നു വരികയാണ്. വിനോദ സഞ്ചാര മേഖലക്കും പദ്ധതിയിലൂടെ പരിഗണന ലഭിക്കും.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: