സ്ത്രീകളുടെ അവകാശങ്ങള്‍ എല്ലാ മതങ്ങള്‍ക്കും ബാധകമായിരിക്കണം; ശബരിമല സ്ത്രീപ്രവേശന വിഷയത്തെ അനുകൂലിച്ച് യുഎന്‍

ശബരിമല സ്ത്രീ പ്രവേശന വിധിയോട് യോജിക്കുന്നുവെന്ന് യുഎന്‍ സഭ . പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാമെന്ന വിധി മൗലീകാവകാശങ്ങള്‍ക്ക് അടിത്തറയിടുന്ന ഒന്നാണ്. ഈ വിഷയത്തില്‍ സുപ്രിംകോടതി വിധിയോട് യോജിക്കുന്നതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് ഫര്‍ഹാന്‍ ഹഖ് അറിയിച്ചു. ശബരിമല വിഷയം അക്രമാവസ്ഥയിലേക്ക് പോയ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ യുഎന്നിനോട് ഉന്നയിച്ചത്.

ഇന്ത്യന്‍ സുപ്രീംകോടതി പരാമര്‍ശിച്ച വിഷയമാണിത്. അതിനാല്‍ ഈ വിഷയം ഇന്ത്യന്‍ അധികൃതര്‍ക്ക് വിടുകയാണ്. നിയമത്തെ എല്ലാവരും ബഹുമാനിക്കണമെന്നാണ് ഐക്യരാഷ്ട്രസഭ ആഗ്രഹിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന നിലപാട് തന്നെ എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ എന്നതാണ്.’ ഫര്‍ഹാന്‍ ഹഖ് അഭിപ്രായപ്പെട്ടു.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നിലനില്‍ക്കെ അവരെ തടയുന്നത് മനുഷ്യാവകാശ ലംഘനമല്ലേയെന്ന ചോദ്യത്തിന് ‘രാജ്യത്തെ നിയമങ്ങള്‍ എല്ലാ പൗരന്മാരും പാലിക്കണമെന്നതിന് ഐക്യരാഷ്ട്രസഭ പ്രോത്സാഹിപ്പിക്കുന്നു’ എന്നായിരുന്നു മറുപടി. വെള്ളിയാഴ്ച പ്രസ് ബ്രീഫിംഗിലായിരുന്നു ഫര്‍ഹാന്‍ ഹഖ് പ്രതികരണം നടത്തിയത്.

സ്ത്രീകള്‍ക്ക് തുല്യ അവകാശത്തില്‍ ഇസ്ലാമും കത്തോലിക്ക സഭയും പോലുള്ള വിശ്വാസ സമൂഹങ്ങളുടെ കാര്യത്തിലും നിലപാട് അതു തന്നെയാണോ എന്ന ചോദ്യത്തിന് എല്ലാവരുടെയും കാര്യത്തില്‍ ഐക്യരാഷ്ട്രസഭ ഇങ്ങനെത്തന്നെയാണ്. അത് എങ്ങനെ നടപ്പാക്കുന്നു എന്നതാണ് കാര്യമെന്ന് അദ്ദേഹം പറഞ്ഞു നിര്‍ത്തി.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: