ലോകബാങ്കിന്റെ തലപ്പത്തേക്ക് ഇന്ദ്ര നൂയി ?

ന്യൂയോര്‍ക്ക്: ഇന്ത്യക്കാരിയും ആഗോള സോഫ്റ്റ്ഡ്രിങ് ഭീമന്‍ പെപ്സികോയുടെ മുന്‍ സിഇഒയുമായ ഇന്ദ്ര നൂയി ലോക ബാങ്ക് പ്രസിഡന്റ് ആവുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇന്ദ്ര നൂയി പെപ്സികോയുടെ സിഇഒ സ്ഥാനം ഒഴിഞ്ഞത്. പന്ത്രണ്ടു വര്‍ഷം ഇവര്‍ പെപ്സികോയുടെ നേതൃത്വത്തിലുണ്ടായിരുന്നു.

ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സാധ്യതാ പട്ടികയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കയും മുന്‍ യുഎന്‍ അംബാസിഡര്‍ നിക്കി ഹാലെയും ഇടംപിടിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് യുഎസ് നാമനിര്‍ദേശം ചെയ്യുന്നയാള്‍ ഇവാന്‍കയാവില്ലെന്നും മറിച്ച് ശക്തരായ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ ഇവാന്‍ക ഭരണകൂടത്തെ സഹായിക്കുമെന്നും യുഎസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലോക ബാങ്ക് പ്രസിഡന്റിനെ നിയമിക്കുന്നത് യുഎസാണ്. യുഎസ് പൗരത്വമുള്ളവര്‍ക്കാണ് മുന്‍ഗണന.

ലോകബാങ്ക് പ്രസിഡന്റായിരുന്ന ജിം യോംഗ് കിം അപ്രതീക്ഷിതമായി കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു. സ്ഥാനമൊഴിയാന്‍ രണ്ടു വര്‍ഷം ശേഷിക്കെയായിരുന്നു രാജി. അതേസമയം ട്രംപ് ഭരണകൂടം നോമിനേറ്റ് ചെയ്താല്‍ നൂയി അത് സ്വീകരിക്കുമോയെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

Share this news

Leave a Reply

%d bloggers like this: