അയര്‍ലണ്ടിലെ തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസം അപകടകരമായ നിലയിലാണെന്ന് യൂറോപ്യന്‍ യൂണിവേഴ്‌സിറ്റീസ് അസോസിയേഷന്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ തേര്‍ഡ്ലെവല്‍ വിദ്യാഭ്യാസ സമ്പ്രദായം അപകടകരമായ നിലയിലാണെന്ന് യൂറോപ്യന്‍ യൂണിവേഴ്‌സിറ്റീസ് അസോസിയേഷന്‍ (IUA) റിപ്പോര്‍ട്ട്. യുണിവേഴ്‌സിറ്റികളില്‍ കോഴ്സിന് ചേരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഉയര്‍ന്നിട്ടും യുണിവേഴ്‌സിറ്റികള്‍ക്ക് ആവശ്യമായ ഫണ്ടിങ് നടത്താത്തതാണ് ഇതിനുള്ള കാരണമായി വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇത്തരത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗവണ്മെന്റ് നിക്ഷേപങ്ങള്‍ കാര്യക്ഷമല്ലാത്തതിനാല്‍ അപകടത്തിലായിരിക്കുന്ന യൂറോപ്പിലെ രണ്ട് രാജ്യങ്ങള്‍ അയര്‍ലണ്ടും സെര്‍ബിയയുമാണെന്ന് IUA ഡയറക്ടര്‍ തോമസ് ഈസ്റ്റര്‍മാന്‍ ഡബ്ലിനില്‍ ചേര്‍ന്ന യോഗത്തില്‍ വ്യക്തമാക്കി.

2008 ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഐറിഷ് യുണിവേഴ്‌സിറ്റികളിലേക്കുള്ള ഗവണ്മെന്റ് നിക്ഷേപങ്ങള്‍ 30 ശതമാനം കുറഞ്ഞു. അതേസമയം വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. യൂറോപ്പിലെ സ്‌കാന്‍ഡിനേവിയ പോലുള്ള മറ്റ് രാജ്യങ്ങള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഫണ്ടിങ് വര്‍ധിപ്പിച്ചതിനാല്‍ വിദ്യാഭ്യാസ നിലവാരവും തൊഴില്‍സാധ്യതകളും ഇവിടെ അനവധിയാണ്. സാമ്പത്തിക മാന്ധായതിന് ശേഷം പോര്‍ച്ചുഗലും സമാന സാഹചര്യത്തില്‍ ആയിരുന്നു, എന്നാല്‍ 2012 ല്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ പദ്ധതികളും നിക്ഷേപങ്ങളും അവര്‍ കൊണ്ടുവന്നു. അയര്‍ലണ്ടില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി യൂണിവേഴ്സിറ്റികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിലും 2008 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളിലെ മാന്ദ്യത പിന്നോട്ടടിക്കാനാണ് സാധ്യത. ഇത് പരിഹരിക്കാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും.

വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഐറിഷ് യുണിവേഴ്സ്റ്റിറ്റികളിലേക്ക് ഒഴുകിയെത്തുമ്പോള്‍ കൂടുതല്‍ തുക ഈ മേഖലയില്‍ ചിലവഴിക്കാന്‍ ഗവണ്മെന്റ് ശ്രമിക്കണമെന്ന് തോമസ് ഈസ്റ്റര്‍മാന്‍ ആവശ്യപ്പെട്ടു. അറിവിലും ഗവേഷണങ്ങളിലുമാണ് അയര്‍ലണ്ടിന്റെ ഭാവി സുരക്ഷിതമായിരിക്കുന്നത്. മികവുന്ന വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാനുള്ള സാധ്യത ഐറിഷ് യുണിവേഴ്സിറ്റികള്‍ക്കുണ്ട്, ഇതിന് തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ നിക്ഷേപം അത്യാവശ്യമാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: