ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബൈബിള്‍ ക്വിസ് ഫെബ്രുവരി 2 നു നടക്കുന്നു. ഗ്രാന്റ് ഫിനാലെ – BIBLIA ’19 ഫെബ്രുവരി 16 നു റിയാള്‍ട്ടൊയില്‍

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കാറ്റിക്കിസം ഡിപ്പാര്‍ട്ട്‌മെന്റ് എല്ലാവര്‍ഷവും സഘടിപ്പിക്കുന്ന ബൈബിള്‍ ക്വിസ് ഈ വര്ഷം ഫെബ്രുവരി 2 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വിവിധ മാസ്സ് സെന്ററുകളില്‍ വച്ച് നടത്തപ്പെടും. മൂന്നാംക്ലാസിലെ കുട്ടികള്‍ മുതല്‍ മാതാപിതാക്കള്‍ വരെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണു മത്സരങ്ങള്‍ നടത്തപ്പെടുക.

സബ് ജൂനിയര്‍ (ക്ലാസ് 3&4) ജൂനിയര്‍ (ക്ലാസ് 5&6) വിഭാഗങ്ങള്‍ക്ക് വി. ലൂക്കായുടെ സുവിശേഷം 13 മുതല്‍ 24 വരെ അധ്യായങ്ങളും വി. ഡോമിനിക്ക് സാവിയോയുമാണു വിഷയം. സീനിയര്‍ (ക്ലാസ് 7-9), സൂപ്പര്‍ സീനിയേഴ്‌സ് (ക്ലാസ് 10-12), ജനറല്‍ (മാതാപിതാക്കളും മറ്റുള്ളവരും) വിഭാഗക്കാര്‍ക്ക് വി. ലൂക്കായുടെ സുവിശേഷം 13 മുതല്‍ 24 വരെ അധ്യായങ്ങളില്‍നിന്നും, വി. പൗലോസ് കോറിന്തോസുകാര്‍ക്ക് എഴുതിയ രണ്ടാം ലേഖനങ്ങളില്‍നിന്നും ഉള്ള ചോദ്യങ്ങളും, കൂടാതെ വി. ലൂയിസ് മാര്‍ട്ടിന്‍, വി. സെലി മാര്‍ട്ടിന്‍, വി. തെരേസ ഓഫ് ലിസ്യു എന്നിവരെ പറ്റിയുള്ള 5 മാര്‍ക്കിന്റെ ചോദ്യങ്ങളും ആയിരിക്കും ഉണ്ടാകുക.

ഓരോ വിഭാഗത്തിലും ഡബ്ലിന്‍ മേഖലയില്‍ നിന്ന് ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് പതിവുപോലെ ട്രോഫി നല്‍കി ആദരിക്കുന്നതാണ്. യൂണിറ്റുതലങ്ങളില്‍ നിന്നു വിജയികളാകുന്നവര്‍ക്ക് അതത് യൂണിറ്റുകള്‍ സമ്മാനങ്ങള്‍ നല്‍കുന്നതാണ്.

അഞ്ച് വിഭാഗങ്ങളില്‍നിന്നും കുര്‍ബാന സെന്റര്‍ തലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ ഒരു ടീമായി പങ്കെടുക്കുന്ന ഗ്രാന്റ് ഫിനാലെ ‘BIBLIA ’19’ ഫെബ്രുവരി മാസം 16 നു ഉച്ചകഴിഞ്ഞ് 2 മണിക്ക് റിയാള്‍ട്ടോയിലെ ചര്‍ച്ച് ഓഫ് ഔര്‍ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമായില്‍ വച്ച് നടത്തുന്നു.

ആകര്‍ഷകമായ ഓഡിയോ- വിഷല്‍ റൗണ്ടുകള്‍ ഉള്‍പ്പെട്ട ചോദ്യോത്തര പരിപാടിയുടെ രൂപത്തിലുള്ള മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിനു (കുര്‍ബാന സെന്ററിനു) മാര്‍ തോമാ എവര്‍ റോളിങ്ങ് ട്രോഫിയും സ്‌പൈസ് ബസാര്‍, ഡബ്ലിന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 500 യൂറോയുടെ കാഷ് അവാര്‍ഡും, രണ്ടാം സ്ഥനക്കാര്‍ക്ക് സെന്റ് പോള്‍ എവര്‍ റോളിങ്ങ് ട്രോഫിയും റോയല്‍ കാറ്ററിങ്ങ്, ഡബ്ലിന്‍ നല്‍കുന്ന 350 യൂറോയുടെ കാഷ് അവാര്‍ഡും, മൂന്നാം സ്ഥനക്കാര്‍ക്ക് സെന്റ് പാട്രിക് എവര്‍ റോളിങ്ങ് ടോഫിക്കുപുറമേ CRANLEY CARS, Dublin 22 നല്‍കുന്ന 250 യൂറോയുടെ കാഷ് അവാര്‍ഡും നല്‍കുന്നതാണ്.

ബൈബിളിനെ അടുത്തറിയാന്‍, പഠിക്കാന്‍ ബൈബിളിനെ സ്‌നേഹിക്കാന്‍, പ്രഘോഷിക്കാന്‍ ലഭിക്കുന്ന ഈ അവസരം നന്നായി വിനിയോഗിച്ച് ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ഏവരേയും ഒരിക്കല്‍കൂടി സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭാ ചാപ്ലിന്‍സ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:ഫാ. ക്ലമന്റ് 089 492 7755, ഫാ.രാജേഷ് 089 444 2698, ഫാ.റോയി 089 459 0705 ജോസ് ചാക്കോ 087 259 5545

Share this news

Leave a Reply

%d bloggers like this: