യുഎസ് വിസ ദുരുപയോഗം; അറസ്റ്റിലായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിദേശ കാര്യമന്ത്രാലയം ഇടപെടുന്നു

വ്യാജ വിസ തട്ടിപ്പില്‍ യുഎസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ മോചനത്തിന് മുന്‍ഗന്‍ണന നല്‍കി പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം. വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തിലുള്ള സംഘം ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും എന്‍ഡിടിവി റിപ്പോര്‍ട്ട് പറയുന്നു. പണം നല്‍കി താമസം, എന്ന് അമേരിക്കന്‍ അധികൃതര്‍ ആരോപിക്കുന്ന സംഭവത്തില്‍ യുഎസിന്റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ മോചനത്തിനായാണ് വിദേശ കാര്യ മന്ത്രാലയം ഇടപെടല്‍ ശക്തമാക്കുന്നത്.

മോചനത്തില്‍ കാര്യക്ഷമായി ഇടപെടുന്നതിന്റെ ഭാഗമായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഹോട്ട് ലൈന്‍ ഉള്‍പ്പെടെ അധികൃതര്‍ തയ്യാറിക്കിയിട്ടുണ്ട്. അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും cons3.washigton@mea.gov.in മായി ബന്ധപ്പെടാം. വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി നോഡല്‍ ഓഫീസറെയും മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. ഏകദേശം 600 ഓളം വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 130 വിദ്യാര്‍ത്ഥികള്‍ പിടിയിലായതില്‍ 129 പേരും ഇന്ത്യാക്കാരാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം, ഇത് വ്യാജ കോളേജ് ആണെന്ന് തിരിച്ചറിയാത്തതാണ് വിദ്യാര്‍ത്ഥികള്‍ തട്ടിപ്പിനിരയാവാന്‍ കാരണമെന്ന് എമിഗ്രേഷന്‍ അറ്റോര്‍ണി ജനറല്‍ പറയുന്നു. തട്ടിപ്പുകാര്‍ ഈ കോളേജിന്റെ വിവരങ്ങള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് യു.എസില്‍ തങ്ങാനുള്ള രേഖകള്‍ തയ്യാറാക്കുകയായിരുന്നു. വ്യാജ പ്രൊഫൈലുകളാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്നും രേഖകള്‍ തയ്യാറാക്കുന്നതിന്റെ പേരില്‍ ആയിരക്കണക്കിന് ഡോളറാണ് ഇവര്‍ പ്രതിഫലമായി വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയിരുന്നതെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ വ്യാജ കോളേജാണെന്നറിഞ്ഞുകൊണ്ട് തന്നെയാണ് വിദ്യാര്‍ത്ഥികള്‍ യുണിവേഴ്‌സിറ്റി ഓഫ് ഫാമിങ്ടണില്‍ പ്രവേശനം നേടിയതെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

രഹസ്യനീക്കത്തിലൂടെയാണ് അന്വേഷണ ഏജന്‍സികള്‍ തട്ടിപ്പുകാരെ കുടുക്കിയത്. ന്യൂജഴ്സി, മിസോറി, ന്യൂയോര്‍ക്ക്, ജോര്‍ജിയ, ടെക്സാസ് എന്നീ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുകയും വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലാവുകയുമായിരുന്നു. വിസ ദുരുപയോഗം ചെയ്തു, മറ്റ് വിദ്യാര്‍ത്ഥികളെ അമേരിക്കയില്‍ തങ്ങാനായി വിസ ദുരുപയോഗം ചെയ്ത് വ്യാജ രേഖകള്‍ ചമച്ച് എന്നുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.

Share this news

Leave a Reply

%d bloggers like this: