ഗാന്ധിജിയുടെ 150-ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കുട്ടികള്‍ക്കായി പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു

ഡബ്ലിന്‍ : ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 150-ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കുട്ടികള്‍ക്കായി ഓ ഐ സി സി അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. ഗാന്ധിജിയുടെ 150 ജന്മവാര്‍ഷികം 2019 വര്‍ഷം മുഴുവന്‍ ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളും പലവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനോടൊപ്പം ഓ ഐ സി സി അയര്‌ലന്ഡിന്റെ നേതൃത്വത്തില്‍ ഡബ്ലിനില്‍ തആലയിലുള്ള പ്ലാസ ഹോട്ടലില്‍ വെച്ച് നടത്തപെടുന്ന ആഘോഷ പരിപാടികളോടാനുബന്ധിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

15 ഫെബ്രുവരി 2019 വെള്ളിയാഴ്ച പ്ലാസ ഹോട്ടലില്‍ 4.00 പി. എം ന് മത്സരങ്ങള്‍ ആരംഭിക്കും. മത്സരങ്ങള്‍ക്ക് ശേഷം നടക്കുന്ന ഇന്ത്യന്‍ – ഐറിഷ് പ്രമുഖര്‍ ഉള്‍പ്പെടുന്ന പൊതുവേദിയില്‍ വെച്ച് മത്സരവിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്കപ്പെടുന്നതാണ്. 5-9 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കളറിംഗ് മത്സരവും 10 – 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പെയിന്റിംഗ് മത്സരവും നടത്തപെടുന്നതായിരിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം ഉള്ള കുട്ടികെളുടെ പേര് മത്സരത്തിന് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രെജിസ്‌ട്രേഷന്‍ സൗജന്യമാണ്. മത്സരത്തിന്റെ മറ്റു വിവരങ്ങളും ആഘോഷ പരിപാടികളുടെ കൂടുതല്‍ വിവരങ്ങളും ഉടന്‍ പത്രക്കുറിപ്പിലൂടെ അറിയിക്കുന്നതാണ്. പ്രസ്തുത പരിപാടിയിലേക്കും മത്സരത്തിലേക്കും അയര്‍ ലണ്ടിലെ ഓരോ പ്രവാസി ഭാരതീയരെയും കുട്ടികളെയും ഹൃദയപൂര്‍വം ക്ഷണിക്കുന്നതായി ഓ ഐ സി സി പ്രസിഡന്റ് ശ്രീ ബിജു സെബാസ്റ്റ്യന്‍ ഓ ഐ സി സി ജനറല്‍ സെക്രട്ടറി ശ്രീ അനീഷ് കെ ജോയ് എന്നിവര്‍ അറിയിച്ചു.

 

പരിപാടികളുടെയും മത്സരങ്ങളുടെയും കൂടുതല്‍ വിവരങ്ങള്‍ക്ക്

0877888374, 0894186869, 0879116831.

Share this news

Leave a Reply

%d bloggers like this: