മെക്സിക്കോ അതിര്‍ത്തി മതിലില്‍ നിന്ന് പിന്നോട്ടില്ല- സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ പ്രസംഗത്തില്‍ ട്രംപ്

രാജ്യത്തെ ഒരു പൗരന്റെ ജീവന്‍കൂടി അനധികൃത കുടിയേറ്റക്കാര്‍ മൂലം ഇല്ലാതാകരുത്. അതിന് മതില്‍ ആവശ്യമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.അതിര്‍ത്തി മതില്‍ പണിയുന്നത്? അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കള്ളക്കടത്തും തടയുന്നതിന് അത്യാന്താപേക്ഷിതമാണെന്നാണ് ട്രംപ് പ്രസ്താവിച്ചു. രാജ്യം നേടിരുന്ന ഗുരുതര പ്രതിസന്ധിയാണ് അനധികൃത കുടിയേറ്റമെന്ന് ട്രംപ് പ്രസംഗത്തില്‍ വിശേഷിപ്പിച്ചു.

”യുഎസ്സില്‍ ഒരു സാമ്പത്തിക മഹാത്ഭുതം സംഭവിക്കുകയാണ്. അതിനെ തടുക്കാന്‍ കഴിയുന്ന ഒരേയൊരു കാര്യമേ ഇന്നുള്ളൂ. അത് വിഡ്ഢിത്തം നിറഞ്ഞ രാഷ്ട്രീയ യുദ്ധങ്ങളും അപഹാസ്യമായ രാഷ്ട്രീയ ചായ്വുകളുള്ള അന്വേഷണങ്ങളുമാണത്.” -സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ പ്രസംഗത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. മെക്‌സിക്കന്‍ അതിര്‍ത്തി പ്രശ്‌നവും തൊഴിലില്ലായ്മയും തുടങ്ങി നിരവധി പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തില്‍ മൂര്‍ത്തമായ ഒരു മതിലിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. യുഎസ്-മെക്‌സിക്കോ അതിര്‍ത്തി ഒരു ‘അടിയന്തിര ദേശീയ പ്രതിസന്ധി’യാണെന്ന് ട്രംപ് പറഞ്ഞു. ദീര്‍ഘകാലത്തെ ആവശ്യമായ മെക്‌സിക്കോ അതിര്‍ത്തിയിലെ മതിലിന് അനുമതി നല്‍കണമെന്ന് കോണ്‍ഗ്രസ്സിനോട് ആഹ്വാനം ചെയ്തു. അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിയമപ്രകാരം വരാം. മതിലിനു പണം കണ്ടെത്തുന്ന കാര്യത്തില്‍ ഫെബ്രുവരി 15ന്? മുന്‍പ് പ്രതിനിധിസഭ തീരുമാനത്തിലെത്തണമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കി.

തന്നില്‍ പെരുമാറ്റദൂഷ്യമാരോപിച്ചും, ഭരണത്തില്‍ അഴിമതിയാരോപിച്ചും, സാമ്പത്തിക ക്രമക്കേടുകളാരോപിച്ചും നടത്തുന്ന അന്വേഷണങ്ങളെ അപഹാസ്യമെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇതുകൊണ്ട് ബുദ്ധിമുട്ടുന്നത് സാധാരണക്കാരായ അമേരിക്കക്കാര്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയും ട്രംപിന്റെ പ്രസംഗം കേള്‍ക്കാന്‍ സന്നിഹിതയായിരുന്നു. ട്രംപിന്റെ മിക്ക പ്രസ്താവനകള്‍ക്കും ഡെമോക്രാറ്റ്-റിപ്പബ്ലിക്കന്‍ സീറ്റുകളില്‍ നിന്നും വേറിട്ടാണ് പ്രതികരണങ്ങള്‍ എത്തിയതെങ്കിലും ചിലയിടങ്ങളില്‍ അതില്‍ വ്യത്യാസമുണ്ടായി. കുട്ടികളിലെ കാന്‍സറിനെയും എച്ചഐവിയെയും അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ നിര്‍മാര്‍ജനം ചെയ്യുമെന്ന പ്രസ്താവനയ്ക്ക് രണ്ട് വിഭാഗങ്ങളില്‍ നിന്നും കൈയടി ലഭിച്ചു. തനിക്കെതിരായി നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളെ പകപോക്കലിന്റെ രാഷ്ട്രീയമാണെന്ന് ട്രംപ് വ്യാഖ്യാനിച്ചു. സഹകരണത്തിന്റെ അവധിയില്ലാത്ത സാധ്യതകളെ പുല്‍കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Share this news

Leave a Reply

%d bloggers like this: