കോര്‍ക്ക് സീറോ മലബാര്‍ സമൂഹത്തിനു നവനേതൃത്വം

കോര്‍ക്ക് : കോര്‍ക്കിലെ സീറോ മലബാര്‍ ചര്‍ച്ചിന്റെ 2019 വര്‍ഷത്തേയ്ക്കുള്ള ട്രസ്റ്റിമാരായി സണ്ണി ജോസഫ്, ഡിനോ ജോര്‍ജ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി മൂന്നാം തീയതി ഞായറാഴ്ച് വില്‍ട്ടണ്‍ എസ് എം എ ഹാളില്‍, ചാപ്ലിന്‍ ഫാദര്‍ സെബാസ്റ്റ്യന്‍ അറക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വച്ചാണ് പുതിയ വര്‍ഷത്തേക്കുള്ള ട്രസ്റ്റിമാരെ, ഏകകണ്ഠമായി തെരെഞ്ഞെടുത്തത്. നടപ്പു വര്‍ഷത്തെ ഓഡിറ്റേഴ്സ് ആയി ജെയിംസ് മാത്യു, ബാബു ജോണ്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

യോഗത്തില്‍ അക്കൗണ്ടന്റ് മധു മാത്യു 2018 വര്‍ഷത്തെ അക്കൗണ്ട്‌സും, ഓഡിറ്റേഴ്സ് ആയിരുന്ന ഡിനോ ജോര്‍ജ്, ഡിജോ അഗസ്റ്റിന്‍ എന്നിവര്‍ ഓഡിറ്റേഴ്സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഫെബ്രുവരി പത്തിന് ഞായറാഴ്ച പ. കുര്‍ബാന മദ്ധ്യേ പുതിയ ട്രസ്റ്റിമാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. കാലാവധി അവസാനിച്ച ട്രസ്റ്റിമാരായ തോമസുകുട്ടി വര്‍ഗീസ്, ജോ ജോബിന്‍ ജോസ്, ജോസ് പി കുര്യന്‍ എന്നിവര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ അവരുടെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് ഫാദര്‍ സെബാസ്റ്റ്യന്‍ അറക്കല്‍ സിറോ മലബാര്‍ ചര്‍ച്ചിന്റെ പേരിലുള്ള നന്ദി അറിയിച്ചു.

കോര്‍ക്കിലേക്കു കൂടുതല്‍ കുടുംബങ്ങള്‍ എത്തിച്ചേരുന്നത് വഴി വളര്‍ച്ചയുടെ പാതയിലായ കോര്‍ക്കിലെ സുറിയാനി-കത്തോലിക്കാ സമൂഹത്തിന്റെ സുഗമമായ നടത്തിപ്പിനായി പുതിയ ട്രസ്റ്റിമാര്‍, എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിച്ചു.

ബിജു പൗലോസ്

Share this news

Leave a Reply

%d bloggers like this: