പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യു.എന്‍ രക്ഷാസമിതി; ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആഹ്വാനം

ന്യൂയോര്‍ക്ക്: പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയോട് അന്താരാഷ്ട്ര സമൂഹം പ്രകടിപ്പിക്കുന്ന ഐക്യദാര്‍ഢ്യം വിളിച്ചോതിക്കൊണ്ട് യു.എന്‍ രക്ഷാമിതി , ആക്രമണത്തെ ശക്തമായി അവപലിച്ചു കൊണ്ട് പ്രസ്താവന പുറപ്പെടുവിച്ചു. ഭീരുതം നിറഞ്ഞ ഈ നീചമായ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. മസൂദ് അസര്‍ നേതൃത്വം നല്‍കുന്ന പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള . ജയ്ഷേ ഇ മുഹമ്മദ് ഭീകര സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്ന് പ്രസ്താവനയില്‍ എടുത്തു പറയുന്നുണ്ട് എന്നത് ശ്രദ്ധേയമായി.

ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും, സംഘാടകരെയും, സാമ്പത്തികമായി ഇവര്‍ക്ക് സഹായം നല്‍കിയവരെയും കണ്ടെത്തി അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും, ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് നടത്തുന്ന അന്വേഷണങ്ങള്‍ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കണെന്നും അന്താരാഷ്ട്ര സമൂഹത്തോട് രക്ഷാസമിതി ആവശ്യപ്പെട്ടു.

മസൂദ് അസറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രമേയം ഫ്രാന്‍സ് അടുത്തു തന്നെ രക്ഷാസമിതിയില്‍ അവതരിപ്പിക്കുന്നതാണ്. 10 വര്‍ഷത്തിനിടെ അസറിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നാലാമത്തെ നീക്കമാകും അത്. 2009, 2016 വര്‍ഷങ്ങളില്‍ ഇന്ത്യയാണ് പ്രമേയം അവതരിപ്പിച്ചത്. 2016 ല്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും ഇന്ത്യയ്ക്ക് ഒപ്പമുണ്ടായിരുന്നു. 2017 ല്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് വീണ്ടും സമാന പ്രമേയം കൊണ്ടുവന്നു. വീറ്റോ അധികാരമുള്ള ചൈന എല്ലാ തവണയും പ്രമേയം തടയുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: