വാഗമണില്‍ തൂക്കു പാലം പൊട്ടി വീണ് അപകടം; 15 പേര്‍ക്ക് പരിക്ക്

വാഗമണില്‍ റോപ് വെ പൊട്ടിവീണ് അപകടം. സംഭവത്തില്‍ 15 ഓളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം, അപകടത്തില്‍ ഒരു കന്യാസ്ത്രീയുടെ തുടയെല്ല് പൊട്ടിയതായാണ് ഒടുവില്‍ ലഭിക്കുന് വിവരം. പരിക്കേറ്റ 9 പേരെ ഈരാറ്റുപേട്ട റിംസില്‍ പേര്‍ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കമാലി മഞ്ഞപ്ര ചുള്ളി സണ്‍ഡേ സ്‌കൂള്‍ അധ്യാപകരാണ് റോപ് വേയില്‍ അപകടത്തില്‍പ്പെട്ടത്.

പരിധിയില്‍ കൂടുതല്‍ പേര്‍ റോപ് വെയില്‍ കയറിയതാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍. മൂന്നു പേര്‍ മാത്രം കയറാവുന്ന റോപ്വേയില്‍ 15നും 20 നും ഇടയില്‍ ആളുകള്‍ കയറിയെന്നാണ് വിവരം. സെക്യൂരിറ്റി ഉദ്യോദസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് വിനോദ സഞ്ചാരികള്‍ റോപ്പ്വേയില്‍ കയറിയതെന്ന് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ അധികൃതര്‍ പറഞ്ഞു.

എന്നാല്‍ അത്തരത്തിലുള്ള സുരക്ഷാ അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ലെന്നാണ് സ്‌കൂള്‍ അധികര്‍തര്‍ പറയുന്നത്. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 9 പേരില്‍ ഒരു കന്യാസ്ത്രീയുടെ കാലിന് സാരമായ പൊട്ടലുണ്ടെങ്കിലും പരിക്കേറ്റ മറ്റുള്ളവരുടെ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: