കോര്‍ക്ക് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ അപകടകാരിയായ സൂപ്പര്‍ബഗ് കണ്ടെത്തി; ആശങ്ക പ്രകടിപ്പിച്ച് ഹിക്വ

കോര്‍ക്ക്: കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ശുചിത്വ നിലവാരത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഹിക്വ (ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്വാളിറ്റി) റിപ്പോര്‍ട്ട്. വൃത്തിഹാനമായ സാഹര്യത്തില്‍ നിന്ന് രോഗികള്‍ക്ക് അണുബാധ ഉണ്ടാകുന്നത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഹിക്വ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ആന്റി ബയോട്ടിക്സിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള സൂപ്പര്‍ബഗ് ഇപ്പോഴും നിയന്ത്രണാതീതമായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ആശുപത്രിയെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ രോഗബാധ അതീവ ഗുരുതരമാണെന്ന് അധികൃതര്‍ വിലയിരുത്തുന്നു. 17 രോഗികളെ അണുബാധയെ തുടര്‍ന്ന് തീവ്ര പരിചരണത്തിന് വിധേയമാക്കിയിരുന്നു.

Carbapenem Producing Enterobacteriaceae (CPE ) എന്ന ബാക്ടീരിയ രോഗപ്രതിരോധ സംവിധാനം കുറഞ്ഞവരില്‍ മരണത്തിനിടയാക്കുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ വര്‍ഷം സൂപ്പര്‍ബഗ് രോഗബാധ നിശേഷം ഭേദമായവരിലും വീണ്ടും കണ്ടെത്തിയത് ആരോഗ്യ പ്രവര്‍ത്തകരില്‍ ആശങ്ക സൃഷ്ടിക്കുകയാണ്. രോഗികളുമായി അടുത്ത് ഇടപഴകുന്നവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 2018 നവംബറില്‍ ഇവിടെ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായ സൂപ്പര്‍ബഗിന്റെ സാനിധ്യം സ്ഥിരീകരിച്ചത്.

ഹിക്വ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഗൗരവമായി കാണുന്നുവെന്നും ശുചിത്വ മാനദണ്ഡങ്ങള്‍ പരിശോധിക്കുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ അറിയിച്ചു. എച്ച്എസ്ഇ നിര്‍ദേശിച്ചുള്ള ശുചിത്വ നിലവാരം ഉറപ്പുവരുത്തുന്നതിന് ശ്രമിക്കുമെന്നും ഹോസ്പിറ്റല്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: