നിങ്ങള്‍ നന്നായി ഉറങ്ങിക്കോളു, സൈന്യം ഉണര്‍ന്നിരിപ്പുണ്ട്’, പാകിസ്താന്‍ ഡിഫന്‍സിന്റെ ട്വീറ്റ്; ഉണര്‍ന്നിരുന്ന പാക് സേനയ്ക്ക് ഞെട്ടാന്‍ പോലും സമയം കിട്ടുന്നതിന് മുന്‍പ് ഇന്ത്യയുടെ തിരിച്ചടി

ദില്ലി: ‘നിങ്ങള്‍ നന്നായി ഉറങ്ങിക്കോളു, പാകിസ്താന്‍ വ്യോമസേന ഉണര്‍ന്നിരിപ്പുണ്ട്’. ഇന്നലെ അര്‍ദ്ധരാത്രി 12 മണിയോടെ പാകിസ്താന്‍ ഡിഫന്‍സ് വിഭാഗം പുറത്തുവിട്ട ട്വീറ്റാണിത്. ജനങ്ങള്‍ക്ക് നല്ല ഉറക്കം നേര്‍ന്ന് ഉണര്‍ന്നിരുന്ന പാക് സേനയ്ക്ക് ഞെട്ടാന്‍ പോലും സമയം കിട്ടുന്നതിനു മുന്‍പായിരുന്നു പക്ഷേ ഇന്ത്യയുടെ തിരിച്ചടി. പാക് ഡിഫന്‍സ് വിഭാഗത്തിന്റെ ട്വീറ്റ് വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇന്ത്യയുടെ മിന്നലാക്രമണമുണ്ടായത്. ഉണര്‍ന്നിരിക്കുന്നുവെന്ന് ട്വീറ്റ് ചെയ്തെങ്കിലും തിരിച്ചടി ഉണ്ടായപ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പാക് സൈന്യത്തിനായില്ല.

വെറും 21 മിനുട്ടുകള്‍ക്കുള്ളില്‍ മൂന്ന് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കുകയും ഇരുന്നൂറിലേറെ ഭീകരരെ കൊന്നൊടുക്കുകയും ചെയ്ത ശേഷം അനായസേനെയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചെത്തിയത്. ഇത്ര കനത്ത തിരിച്ചടി നല്‍കിയപ്പോഴും രാജ്യത്തിന്റെ പന്ത്രണ്ട് പോര്‍വിമാനങ്ങള്‍ക്കും ഇന്ത്യന്‍ സൈനികര്‍ക്കും ഒരു പോറല്‍ പോലും ഏറ്റില്ലെന്നതാണ് അഭിമാനിക്കാവുന്ന കാര്യം.

മിറാഷ് യുദ്ധവിമാനങ്ങളാണ് അതിര്‍ത്തി കടന്ന് പാകിസ്താന്‍ ഭീകരാക്രമണ കേന്ദ്രങ്ങളില്‍ ബോംബിട്ട് വിജയശ്രീലാളിതരായി തിരികെ വന്നത്. തന്ത്രപരമായി പാകിസ്താന്റെ റഡാറുകളെ വെട്ടിച്ചുകടക്കുകയായിരുന്നു മിറാഷ് യുദ്ധവിമാനങ്ങള്‍. പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ശേഷം വളരെ വേഗം തന്നെ തിരിച്ചെത്തുകയും ചെയ്തു.

ഇന്ത്യന്‍ സൈന്യത്തിന്റെ പോരാളിയായ മിറാഷ് 2000 നെ പ്രതിരോധിക്കാന്‍ വേണ്ടി ‘ഉറങ്ങാതിരുന്ന’ പാകിസ്താന്‍ എഫ് 16നെ ഇറക്കിയെങ്കിലും ഇന്ത്യന്‍ പോര്‍വിമാനങ്ങളുടെ വിപുലമായ സന്നാഹവും പ്രഹര ശേഷിയും കണ്ട് തിരികെ പറക്കുകയാണ് എഫ് 16 ചെയ്തത്. ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകളാണ് മിറാഷ് വഹിക്കുന്നത്. ലേസര്‍ ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ മിറാഷിന് കഴിയും. കാര്‍ഗില്‍ യുദ്ധത്തിനു ശേഷം ഇതാദ്യമായാണ് മിറാഷ് ഉപയോഗിക്കുന്നത്.

ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പാകിസ്താനിലെ സാധാരണ പൗരന്മാര്‍ക്ക് ഒരു പോറല്‍ പോലും ഏറ്റില്ലെന്നതും സൈന്യത്തിന്റെ യുദ്ധനീതി വെളിപ്പെടുത്തുന്നു. ഭീകര കേന്ദ്രങ്ങളും ഭീകരരെയും മാത്രം തരിപ്പണമാക്കിയ ഇന്ത്യന്‍ സൈന്യം മറ്റ് അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനും ശ്രദ്ധിച്ചു.

Share this news

Leave a Reply

%d bloggers like this: