ഐന്‍സ്റ്റീന്റെ പുറം ലോകം കാണാത്ത രചനകള്‍ കണ്ടെടുത്തു

ശാസ്ത്രലോകത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ പുറം ലോകം അറിയാത്ത രചനകള്‍ കണ്ടെടുത്തു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ഇതുവരെ പുറം ലോകം കാണാത്ത ചില രചനകളാണ് ഹീബ്രു സര്‍വകലാശാലക്ക് ലഭിച്ചിരിക്കുന്നത്. അമേരിക്കയിലുളള ഒരു സംഘടനയാണ് രചനകള്‍ സര്‍വകലാശാലക്ക് കൈമാറിയത്. നഷ്ടമായെന്ന് കരുതിയ ചില സിദ്ധാന്തങ്ങളുടെ വിവരങ്ങളും ഇതിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

1944-48 കാലഘട്ടത്തിലെ ഐന്‍സ്റ്റീന്റെ രചനകളാണ് പുറത്തു വന്നവയില്‍ അധികവും. കണക്ക് ഫിസിക്‌സ് ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ കൈ എഴുത്ത് പ്രതികളും ഉള്‍പ്പെടും. എഴുത്തുകളെ കുറിച്ച് ഇനിയും ഏറെ പഠിക്കാനുണ്ടെന്നും വിദഗ്ധര്‍ അറിയിച്ചു.

ചിക്കാഗോയിലുള്ള ഒരു ഫൗണ്ടേഷന്‍ സംഭവനയായി നല്‍കിയതാണിതെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. നോര്‍ത്ത് കരോലിനയിലെ ഒരു സ്വകാര്യ സംരംഭകരില്‍ നിന്നാണ് ഫൌണ്ടേഷന്‍ ഇത് വാങ്ങിയതെന്നും അധികൃതര്‍ പറഞ്ഞു. ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നതോടെ ജര്‍മന്‍ പൌരത്വം ഉപേക്ഷിച്ച ഐന്‍സ്റ്റീന്റെ പിന്നീടുള്ള ജീവിതം അമേരിക്കയിലായിരുന്നു.

ശാസ്ത്രീയവും വ്യക്തിപരവുമായ എഴുത്തുകള്‍ അദ്ദേഹം ഹീബ്രു സര്‍വകലാശാലക്ക് ഇഷ്ട ദാനം ചെയ്തിരുന്നു. 1921 ലെ ഫിസിക്‌സിനുള്ള നോബേല്‍ പ്രൈസ് നേടിയ ഐന്‍സ്റ്റീന്‍ 1955ല്‍ ന്യൂ ജഴ്‌സിയിലാണ് അന്തരിച്ചത്.

ഡികെ

Share this news

Leave a Reply

%d bloggers like this: