മൈക്കിള്‍ ജാക്‌സണ്‍ കുട്ടികളെ പീഡിപ്പിച്ച കഥകള്‍ പുറത്തുവന്നതോടെ പോപ്പ് ഇതിഹാസത്തെ കൈവിട്ട് ആരാധകര്‍

വര്‍ഷങ്ങളായി തങ്ങള്‍ ആരാധിച്ച മൈക്കിളിന്റെ യഥാര്‍ത്ഥ രൂപം പുറത്തുവന്നതോടെയാണ് ആരാധകര്‍ ഇദ്ദേഹത്തെ കൈവിട്ടത്.
ലീവിംഗ് നെവെര്‍ലാന്‍ഡ് എന്ന ഡോക്യുമെന്ററി ഇപ്പോള്‍ അന്താരാഷ്ട്ര സമൂഹത്തില്‍ ആഞ്ഞടിക്കുകയാണ്. അന്തരിച്ച പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്സന്റെ ആരാധകരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഡോക്യുമെന്ററിയില്‍ പുറത്തുവരുന്നത്. കുട്ടിക്കാലത്ത് താരം ലൈംഗിക പീഡനത്തിന് ഇരയാക്കിയവര്‍ നേരിട്ടാണ് ഇതില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ നിരവധി ആരാധകര്‍ താരത്തെ കുറ്റപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്.

ഡോക്യുമെന്ററിയിലെ വിവരങ്ങള്‍ കണ്ട് ശര്‍ദ്ദിക്കാന്‍ വന്നെന്നും, പക്ഷെ താരം കഴിവുള്ള ഒരു കുട്ടിപ്പീഡനകനാണെന്നും, നരകത്തില്‍ പുഴുക്കട്ടെയെന്നും വരെയാണ് രോഷാകുലരായ ആരാധകര്‍ പ്രതികരിക്കുന്നത്. വര്‍ഷങ്ങളായി തങ്ങള്‍ ആരാധിച്ച മൈക്കിളിന്റെ യഥാര്‍ത്ഥ രൂപം പുറത്തുവന്നതോടെയാണ് ആരാധകര്‍ ഇദ്ദേഹത്തെ കൈവിട്ടത്. ജെയിംസ് സേഫ്ചക്ക്, വേഡ്റോബ്സണ്‍ എന്നിവരാണ് ഡോക്യുമെന്ററിയില്‍ പോപ്പ് ഇതിഹാസത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

ഗായകനില്‍ നിന്നും നേരിട്ട ദുരിതങ്ങള്‍ ഇരുവരും വിശദമായി വിവരിക്കുകയും ചെയ്തു. കുട്ടികളെ പീഡിപ്പിക്കുന്നതായി ഉയര്‍ന്ന ആരോപണങ്ങള്‍ 2009ല്‍ മരിക്കുന്നത് വരെ മൈക്കിള്‍ തുടര്‍ച്ചയായി നിഷേധിച്ച് വരികയായിരുന്നു. ഇപ്പോള്‍ തങ്ങളുടെ കുട്ടിക്കാലത്ത് പീഡനം നേരിട്ടവര്‍ നേരില്‍ വന്ന് സംഭവങ്ങള്‍ വിശദീകരിച്ചതോടെയാണ് ആരാധകര്‍ക്ക് വിശ്വസിക്കാതെ തരമില്ലെന്നായത്.

ഇതിഹാസ അമേരിക്കന്‍ പോപ് ഗായകന്‍ മൈക്കിള്‍ ജാക്‌സണ്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിക്കുന്നവരെക്കുറിച്ചുള്ള ഡോക്യുമെന്ററി ചലച്ചിത്രം ലീവിങ് നെവര്‍ലാന്‍ഡ് ആഴ്ച്ചകള്‍ക്ക് മുന്‍പാണ് റീലീസ് ആയത്. വിവാദമായ പ്രദര്‍ശനത്തിന് ശേഷം ജാക്‌സണ്‍ ചൂഷണം ചെയ്തതായി ആരോപിക്കുന്ന രണ്ടുപേര്‍ക്കും ഡോക്യു ചിത്രത്തിന്റെ സംവിധായകനും ഒപ്പം പ്രശസ്ത ടിവി അവതാരക ഓപ്ര വിന്‍ഫ്രി അഭിമുഖം നടത്തി.

വേഡ് റോബ്‌സണ്‍, ജെയിംസ് സേഫ്ചക് എന്നിവരും സംവിധായകന്‍ ഡാന്‍ റീഡുമാണ് വിന്‍ഫ്രിയുമായുള്ള അഭിമുഖത്തില്‍ പങ്കെടുത്തത്. മനുഷ്യത്വത്തിന് നേരെയുള്ള ചാട്ടവാറാണ് ലൈംഗിക പീഡനമെന്നാണ് ഓപ്ര വിന്‍ഫ്രി ഡോക്യുമെന്ററിയെ വിശേഷിപ്പിച്ചത്. എന്നാല്‍ നെവര്‍ലാന്‍ഡ് ഡോക്യുമെന്ററിക്ക് എതിരെ പ്രതിഷേധം സംഘടിപ്പിക്കാനും ചില ആരാധകര്‍ തയ്യാറായിട്ടുണ്ട്.

ഏഴ് വയസിനും 14 വയസ്സിനും ഇടയില്‍ പലപ്പോഴായി മൈക്കിള്‍ ജാക്‌സണ്‍ പീഡിപ്പിച്ചെന്നാണ് റോബ്‌സണ്‍ അവകാശപ്പെടുന്നത്. സേഫ്ചക്കിനെ 10 വയസ്സുള്ളപ്പോഴാണ് ജാക്‌സണ്‍ പീഡിപ്പിച്ചത്. മുന്‍പ് മൈക്കിള്‍ ജാക്‌സണ്‍ എതിരെ ഇവര്‍ നിയമനടപടി സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് ഈ കേസുകള്‍ ഒതുക്കിത്തീര്‍ക്കുകയായിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: