അശ്ലീല വീഡിയോ കണ്ട ഇന്ത്യന്‍ പൈലറ്റ് യു.എസ്സില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് കണ്ട ഇന്ത്യന്‍ പൈലറ്റിനെ യുഎസ് നാടുകടത്തി. ഇന്ത്യന്‍ വിമാന കമ്പനിയുടെ ഡല്‍ഹിയില്‍ നിന്നുള്ള വിമാനം അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇറങ്ങിയ ഉടന്‍ പൈലറ്റിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യാത്രക്കാരുടെ മുന്നില്‍ വച്ച് വിലങ്ങ് വച്ചായിരുന്നു പൈലറ്റിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.

മുംബൈ സ്വദേശിയായ പൈലറ്റാണ് അമേരിക്കയില്‍ അറസ്റ്റിലായത്. മധ്യവയസ്‌കനായ പൈലറ്റ് വിമാനത്തിന്റെ ഫസ്റ്റ് ഓഫീസറായിരുന്നു. യുഎസിലേക്ക് നിരന്തരം വിമാനം പറത്താറുണ്ട്. അമേരിക്കയിലെ നിയമ പ്രകാരം രാജ്യത്തേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളിലെ പൈലറ്റും യാത്രക്കാരുമടക്കമുള്ളവരുടെ വിവരങ്ങള്‍ വിമാനം പുറപ്പെട്ട് 15 മിനിട്ടിനകം യുഎസ് ബ്യൂറോ ഓഫ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന് കൈമാറണം. നേരത്തെ പലതവണ അമേരിക്കയിലെത്തിയ പൈലറ്റ് ഹോട്ടലിലെ വൈഫൈ ഉപയോഗിച്ചും മറ്റും കുട്ടികളുടെ അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്തതായി കണ്ടെത്തിയിരുന്നു.

തെളിവുകള്‍ ശേഖരിച്ച് അടുത്ത വട്ടം അമേരിക്കയിലെത്താന്‍ കാത്തിരിക്കുകയായിരുന്നു എഫ്ബിഐ. തുടര്‍ന്ന് അറസ്റ്റ് ചെയ്ത ഇയാളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുകയും വിസ റദ്ദാക്കുകയും ചെയ്തു. ഇനി പൈലറ്റിന് യുഎസ് സന്ദര്‍ശിക്കാനാവില്ല. വിസ സംബന്ധിച്ച് പ്രശ്‌നങ്ങളാണ് യുഎസ് പൈലറ്റിനെ നാടുകടത്താന്‍ കാരണമെന്ന് വിമാന കമ്പനി വക്താവ് ഔദ്യോഗികമായി അറിയിച്ചു. സംഭവത്തിന് പിന്നില്‍ അശ്ലീല വീഡിയോ കണ്ടതാണെന്ന് കമ്പനി അധികൃതര്‍ അനൗദ്യോഗികമായി പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: