ഫേസ്ബുക് മെസഞ്ചര്‍ ഇനി ഡാര്‍ക്ക് മോഡിലും ഉപയോഗിക്കാം

ന്യൂഡല്‍ഹി: ഫേസ്ബുക്ക് മെസഞ്ചര്‍ ഡാര്‍ക്ക് മോഡിലും എത്തുന്നു. വളരെക്കാലമായി മെസഞ്ചര്‍ ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന ഫീച്ചര്‍ ആയിരുന്നു ഇത്. പുതിയ ഫീച്ചര്‍ മോബൈല്‍ ആപ്ലിക്കേഷനുകളിലാണ് ഇത് ലഭിക്കുക. ഫേസ് ബുക്ക് മെസഞ്ചറില്‍ ഡാര്‍ക്ക് മോഡ് പ്രവര്‍ത്തനക്ഷമാക്കാന്‍, ഉപയോക്താവ് ചന്ദ്രക്കല ഇമോജി മറ്റൊരാള്‍ക്ക് അയയ്ക്കണം. അപ്പോള്‍ സ്‌ക്രീനിന് താഴെയായി കുറച്ച് ഉപഗ്രഹങ്ങള്‍ പ്രത്യക്ഷമാവുകയും, പിന്നീട് ഡാര്‍ക്ക് മോഡ് ലഭിക്കുന്നതിനുള്ള ഓപ്ഷന്‍ ലഭിക്കുകയും ചെയ്യും.

മെസഞ്ചറിന്റെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഉടന്‍ തന്നെ ഈ ഫീച്ചര്‍ ലഭിക്കും. കഴിഞ്ഞ ഫേസ്ബുക്കിന്റെ ഡെവലപ്പേര്‍സ് കോണ്‍ഫറന്‍സായ എഫ്8ല്‍ തന്നെ ഡാര്‍ക്ക് മോഡ് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഉടന്‍ തന്നെ എത്തും എന്ന് മാത്രമാണ് ഫേസ്ബുക്ക് പറഞ്ഞിരുന്നത്. നൈറ്റ് വ്യൂ സാധ്യമാക്കുക എന്നതാണ് ഡാര്‍ക്ക് മോഡിന്റെ ലക്ഷ്യം.

ബാറ്ററി ഉപഭോഗം പരമാവധി കുറച്ച് ഫെയ്സ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. മെസഞ്ചര്‍ ആപ്ലിക്കേഷന്‍സിന്റെ ‘മീ’ എന്നതിന് കീഴിലാകും പുതിയ ഡാര്‍ക്ക് മോഡ് സെറ്റിംഗിനുള്ള നിര്‍ദ്ദേശങ്ങള്‍ കാണുക. ഇത് കൂടാതെ ഡാര്‍ക്ക് മോഡില്‍ ആയിരിക്കുമ്പോള്‍ ഫോണില്‍ നിന്നും പ്രവഹിക്കുന്ന പ്രകാശത്തിന്റെ അളവ് ക്രമീകരിക്കപ്പെടുന്നതിനാല്‍ ഉപഭോക്താക്കളുടെ കണ്ണിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും എന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: