എത്യോപ്യന്‍ വിമാന ദുരന്തത്തില്‍ നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

നെയ്റോബി: എത്യോപ്യന്‍ യാത്രാവിമാനം തകര്‍ന്നുവീണ് 157 പേര്‍ മരിച്ചസംഭവത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. നാലു ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 ആണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 149 യാത്രക്കാരും എട്ടു ജീവനക്കാരുമടക്കം 157 പേരുണ്ടായിരുന്നു. ഭൂരിഭാഗവും കെനിയക്കാരായിരുന്നു യാത്രക്കാരായി ഉണ്ടായിരുന്നത്.

കെനിയക്കാരായ 32 പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. കാനഡയില്‍ നിന്നും 18ഉം, എത്യോപക്കാരായി ഒമ്ബതും ഇറ്റലി, ചൈന. യു.എസ്.എ എന്നിവിടങ്ങളില്‍ നിന്ന് എട്ടു പേര്‍ വീതവും ബ്രിട്ടണ്‍, ഫ്രാന്‍സില്‍ നിന്നും ഏഴു പേരും, ഈജിപ്തുകാരായി ആറു പേരുമാണ് യാത്രക്കാരായി ഉണ്ടായിരുന്നത്.

പ്രാദേശിക സമയം രാവിലെ 8.44നാണ് അപകടമുണ്ടായത്.അഡിസ് അബാബയിലെ ബോലെ വിമാനത്താവളത്തില്‍നിന്ന് പ്രാദേശിക സമയം രാവിലെ 8.38നാണ് വിമാനം പറന്നുയര്‍ന്നത്. 8.44 കഴിഞ്ഞതോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: