ഡബ്ലിനില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ തരംഗം; കാല്‍നടയാത്രക്കാര്‍ ഭീതിയില്‍

ഡബ്ലിന്‍: പ്രകൃതിസൗഹൃദ ഗതാഗത സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡബ്ലിനില്‍ കടന്നുവന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ നഗരങ്ങളിലിറങ്ങുന്നവര്‍ക്ക് പേടിസ്വപ്നമാവുകയാണ്. സ്പീഡ് ലിമിറ്റ് പലതും ലംഘിച്ചെത്തുന്ന ഇവ നിയമം ലംഘിച്ച് നടപ്പാതയിലൂടെയും കടന്നുപോകുന്നത് ഗുരുതരമായ ഗതാഗത ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഫിയനാഫോള്‍ വക്താവ് റോബര്‍ട്ട് ട്രോയി. ഇവ നിയന്ത്രിക്കാന്‍ ഗതാഗത മന്ത്രി യാതൊരു നടപടിയും ഇതുവരെ കൈക്കൊണ്ടില്ലെന്നും ട്രോയി ആരോപിച്ചു.

ഡബ്ലിന്‍ സിറ്റി സെന്ററിന്റെ മാത്രം 3000-ല്‍ അധികം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിലവിലുണ്ടെന്ന് റോബര്‍ട്ട് ട്രോയി ചൂണ്ടിക്കാട്ടുന്നു. ഗതാഗത നിയമമനുസരിച്ച് പൊതു നിരത്തില്‍ ഇവ ഇറക്കുന്നത് ശിക്ഷാര്‍ഹമാണ്. മറ്റ് യൂണിയന്‍ രാജ്യങ്ങള്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ അയര്‍ലണ്ടില്‍ മാത്രം നിയമം പാലിക്കപ്പെടുന്നില്ലെന്നും ട്രോയി ആരോപിക്കുന്നു.

30 മുതല്‍ 50 കിലോമീറ്റര്‍ വരെയാണ് ഇത്തരം സ്‌കൂട്ടറിന്റെ വേഗപരിധി. എന്നാല്‍ സ്പീഡ് ലിമിറ്റര്‍ എടുത്തുമാറ്റി കാറിനേക്കാള്‍ വേഗത്തില്‍ ഇവയില്‍ ചീറിപ്പായിക്കുകയാണ് പലരും. ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്പീഡ് മീറ്റര്‍ എളുപ്പത്തില്‍ ഒഴിവാക്കാന്‍ കഴിയുന്ന യുട്യൂബ് വീഡിയോകള്‍ ധാരാളമുണ്ട്. ഇത്തരം കാര്യങ്ങള്‍ ദുരുപയോഗപ്പെട്ടുത്തി ഇഷ്ടമുള്ള വേഗതയില്‍ യാത്ര ചെയ്യുന്നവര്‍ ഡബ്ലിന്‍ സിറ്റിയിലെ സ്ഥിരം കാഴ്ചയാവുകയാണ്. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി ധാരാളം പരാതികള്‍ ഉയരുന്നുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: