ഐറിഷുകാർക്ക് ഉടൻ യു.എസ് വർക്കിങ് വിസ

ഡബ്ലിൻ: ഐറിഷ് പൗരന്മാർക്ക് യു.എസ്സിൽ ഇ3 വർക്കിങ് വിസ അനുവദിക്കാൻ ധാരണ. നേരത്തെ ഓസ്‌ട്രേലിയക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തി ഇ3 വിസ, സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ നടപ്പാവും. പ്രതിവർഷം 5000 ഐറിഷ് പൗരന്മാർക്ക് വർക്കിങ് വിസ അനുവദിക്കപ്പെടുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ നൽകുന്ന സൂചന.

യു.എസ് ഹൌസ് ഓഫ് റെപ്രസെന്റേറ്റീവിൽ പാസായ ബില്ലിന് സെനറ്റിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. വിസ ബിൽ സെനറ്റിൽ പാസാക്കുന്നതിന് യു.എസ് പ്രസിഡന്റ് വ്യക്തിപരമായി പിന്തുണ നൽകില്ലെന്നാണ് വാഷിംഗ്ടൺ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സെന്റ് പാട്രിക് ആൿഷോഷമായി ബന്ധപ്പെട്ട് ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കർ ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ വർക്കിങ് വിസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച നടത്തിയിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: