യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു

ഡബ്ലിന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അയര്‍ലന്‍ഡ് സന്ദര്‍ശനത്തിന് തയ്യാറെടുക്കുന്നു. ഈ വര്‍ഷം തന്നെ സന്ദര്‍ശനം നടത്താന്‍ കഴിയുമെന്ന് വരേദ്കറുമായുള്ള കൂടിക്കാഴ്ചയില്‍ ട്രംപ് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. യൂണിയന്‍ പ്രതിനിധി എന്ന നിലയില്‍ വരേദ്കര്‍ ബ്രെക്‌സിറ്റ് സംബന്ധിച്ച സുപ്രധാന വിഷയങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റിന് മുന്നില്‍ അവതരിപ്പിച്ചു.

തെരേസ മെയ്യുടെ ബ്രെക്‌സിറ്റ് നടപടികളോടുള്ള അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ട്രംപ് ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ബ്രെക്‌സിറ്റ് അനന്തമായി നീളുന്നത് യു.കെ-യു.എസ് വ്യാപാരത്തെ പ്രതികൂലമാക്കിയേക്കും എന്ന ആശങ്കയും യു.എസ്സിനുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ വരവോടെ യു.എസ്-ഐറിഷ് ബന്ധങ്ങള്‍ ഒന്നുകൂടി മെച്ചപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷ.

ട്രെമ്പിന്റെ അയര്‍ലന്‍ഡ് യാത്രയില്‍ അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഡൂണ്‍ബഗ്ഗിലെ ഗോള്‍ഫ് ക്ലബ് പ്രസിഡന്റിന്റെ ഐറിഷ് സന്ദര്‍ശന ലിസ്റ്റില്‍ ഇടംപിടിക്കും. ഐറിഷ് കുടിയേറ്റക്കാരുടെ പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന വരേദ്കറിന്റെ ആവശ്യം ട്രംപ് പ്രത്യേക പരിഗണന നല്‍കിയേക്കും.

ഐറിഷ് പൗരന്മാര്‍ക്ക് ഇ3 വര്‍ക്കിങ് വിസ അനുവദിക്കുന്ന കാര്യത്തിലും വരേദ്കര്‍ ശക്തമായ ഇടപെടല്‍ നടത്തിവരികയാണ്. സെന്റ് പാട്രിക് ആഘോഷങ്ങളുടെ ഭാഗമായി യു.എസ്സില്‍ വാര്‍ഷിക സന്ദര്‍ശനത്തിലാണ് ഐറിഷ് പ്രധാനമന്ത്രി.

ഡികെ

Share this news

Leave a Reply

%d bloggers like this: